തിരുവനന്തപുരം: ട്രോളിങ് നിയന്ത്രണങ്ങള്‍ക്കിടെ തീരദേശത്ത് ചാകരക്കാലം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആവേശമായി വിഴിഞ്ഞം തീരത്ത് ഭീമന്‍ തിരണ്ടിയെ ലഭിച്ചു.ഇത്തവണ വിഴിഞ്ഞത്ത് കയറ്റുമതി സാധ്യതയുള്ള ഇനങ്ങളില്‍ പെട്ട മത്സ്യങ്ങളെ ധാരാളമായി ലഭിക്കുന്നുവെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
ഏകദേശം 90 കിലോയുള്ള തിരണ്ടി 8000 രൂപയ്ക്കാണ് വിറ്റുപോയത്. കയറ്റുമതിക്ക് കൂടുതലും സാധ്യതയുള്ള മീനാണ് തിരണ്ടി. വരും ദിവസങ്ങളില്‍ കൊഞ്ച്, വാള, ചൂര എന്നിവയുടെ വന്‍ ശേഖരം എത്തുമെന്ന് തൊഴിലാളികള്‍ പറയുന്നു.ഇവയും കയറ്റുമതി സാധ്യത കൂടുതലുള്ളവയാണ്. ട്രോളിങ് നിയന്ത്രണമുള്ളതിനാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമേ കടലില്‍ പോകാന്‍ സാധിക്കു.
വമ്പന്‍ ബോട്ടുകളില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിന് സാധിക്കില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ കിട്ടുന്നത് കുറഞ്ഞിരുന്നു.
മഴ പെയ്യുന്നത് കുറഞ്ഞതോടെ തീരത്തോട് ചേര്‍ന്ന് മത്സ്യലഭ്യത കുറഞ്ഞതാണ് പ്രശ്നം. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ ചെറിയ മഴ കിട്ടിയതോടെ വള്ളങ്ങളില്‍ നിറഞ്ഞ് മത്സ്യങ്ങള്‍ എത്തി.തുടര്‍ ദിവസങ്ങളില്‍ സീസണ്‍ തുടരുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇന്ന് വന്ന വള്ളങ്ങളില്‍ കൂടുതലും നിറച്ച് കുഴിയാള ആയിരുന്നു.