തൃശൂര്‍: മൂന്ന് കിലോഗ്രാം എംഡിഎംഎയുമായി പിടിയിലായ പ്രതിക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്.
പ്രതിയുടെ സ്വഭാവം തൃപ്തികരമെന്ന് ജയില്‍ സൂപ്രണ്ട് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതി രാഹുല്‍ സുഭാഷിന്റെ ജാമ്യാപേക്ഷയില്‍ ആണ് വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്.
രാഹുല്‍ സുഭാഷ് ജയിലിലും ലഹരി ഉപയോഗിച്ചിരുന്നു. ഇതില്‍ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസിലും രാഹുല്‍ സുഭാഷ് പ്രതിയാണ്. എന്നിട്ടും സ്വഭാവം തൃപ്തികരമെന്ന റിപ്പോര്‍ട്ടാണ് സൂപ്രണ്ട് നല്‍കിയത്. ഫെബ്രുവരി അഞ്ചിനാണ് ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയത്.
അതേസമയം പ്രതി രാഹുല്‍ സുഭാഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.