പാലക്കാട്: പാലക്കാട് അട്ടപ്പാടി കോട്ടത്തറ ജനറൽ ആശുപത്രിയിൽ ഒരു വയസുള്ള കുട്ടിക്ക് നൽകിയത് 72 വയസുകാരനുള്ള മരുന്നും ചികിത്സയുമാണെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
നെല്ലിപ്പതി സ്വദേശി സ്നേഹ – അരുൺ ദമ്പതികളുടെ ഒരു വയസുള്ള ആൺകുട്ടിക്കാണ് ചികിത്സ മാറ്റി നൽകിയതായി പരാതി ഉയർന്നിരിക്കുന്നത്.



