തിരുവനന്തപുരം : വർക്കലയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പ്രണയം നടിച്ച് പീഡിപ്പിച്ച ബസ് കണ്ടക്ടറും 17 കാരനും പിടിയിൽ. 13ഉം 17ഉം വയസുള്ള സഹോദരിമാരാണ് പീഡനത്തിനിരയായത്. പ്ളസ് ടു വിദ്യാർത്ഥിയായ 17 കാരൻ, പരവൂർ ഭൂതക്കുളം റൂട്ടിലെ ബസിലെ കണ്ടക്ടറും കൊല്ലം ശക്തികുളങ്ങര സ്വദേശിയുമായ മനു എന്നുവിളിക്കുന്ന അഖിൽ (23) എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
17 കാരിയായ പെൺകുട്ടിയയെ സഹപാഠി കൂടിയായ 17കാരൻ പ്രണയം നടിച്ച് 2023 മുതൽ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർ രണ്ടു പേരെയും പൺകുട്ടിയുടെ സഹോദരിയായ 13 കാരിയെയും ബസിൽ വച്ച് അഖിൽ പരിചയപ്പെടുകയും സൌഹൃദം സ്ഥാപിച്ച ശേഷം അഖിലും പ്രണയം നടിച്ച് ഇരുവരെയും പീഡിപ്പിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ പെൺകുട്ടികളുടെ അധ്യാപികമാർ ചൈൽഡ് ലൈനേയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. 17 കാരനെ ജുവനൈൽ ജസ്റ്റിസ് അക്ട് പ്രകാരം ജുവനൈൽ ഹോമിലേക്കയക്കുകയും അഖിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.