ഇടുക്കി തൊമ്മൻകുത്ത് നാരങ്ങാനത്തെ കുരിശു പൊളിച്ച സംഭവത്തിൽ കാളിയാർ റേഞ്ച് ഓഫീസർ ടി കെ മനോജിനെയാണ് സ്ഥലം മാറ്റിയത്.
സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്, കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് കാളിയാർ റേഞ്ച് ഓഫീസർക്കെതിരെ പ്രതിഷേധിച്ചിരുന്നു.
തൊമ്മൻകുത്ത് ഇടവക വിശ്വാസികളും റേഞ്ച് ഓഫീസർക്കെതിരെ സമരവുമായി രംഗത്തെത്തിയിരുന്നു. കുരിശ് സ്ഥാപിച്ച സ്ഥലം കൈവശ ഭൂമി ആണെന്നാണ് വിശ്വാസികളുടെ വാദം.



