നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ എക്‌സിറ്റ് പോളുകളുടെ ഫലം നാളെ വൈകിട്ട് 6.30 മുതൽ പുറത്ത് വിടും. ഭരണം തങ്ങൾക്കെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും.
നിയമസഭയിൽ ഇല്ലാത്ത ബി.ജെ.പി, രണ്ടോ അതിലധികമോ സീറ്റ് നേടുമെന്ന് ഉറപ്പാണ്.
എൽ.ഡി.എഫ് മൂന്നാമതും ഭരണത്തിലെത്തിയാൽ പഴയ ബംഗാൾ പ്രതാപത്തിൻ്റെ പ്രതിഫലനമാവും. മറിച്ചാണെങ്കിൽ ഇടത് പക്ഷത്തിന് തുടർന്നുള്ള ഭരണം ലഭിച്ചതിൻ്റെ ദുഷിപ്പായി വിലയിരുത്തപ്പെടും. 75 മുതൽ 80 വരെ ഇടയിൽ സീറ്റാണ് എൽ.ഡി.എഫ് പ്രതീക്ഷ.
85 സീറ്റുവരെയാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. നൂറിലേറെ സീറ്റ് കിട്ടിയില്ലെങ്കിലും രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ പ്രഖ്യാപനം അന്തരീക്ഷത്തിലുണ്ട്. സതീശൻ വനവാസമൊഴിവാക്കാം. തോറ്റാൽ ഏറ്റവുമധികം പഴി കേൾക്കേണ്ടി വരുന്നതും അദ്ദേഹം തന്നെ. നേമത്തും കഴക്കൂട്ടത്തും ബി.ജെ.പി വിജയം ഉറപ്പിക്കുന്നു.
നാളത്തെ എക്‌സിറ്റ് പോൾ ഫലങ്ങളിലാണ് ഇപ്പോൾ എല്ലാവരുടെയും കണ്ണ്. എക്സിറ്റ് പോൾ ഫലങ്ങളുടെ കൃത്യതയില്ലെങ്കിലും വോട്ടർമാരുടെ മനസ് എങ്ങോട്ടാണെന്ന് സൂചന അത് നൽകാറുണ്ട്.



