Sunday, July 13, 2025
Homeകേരളംനാല് ദിവസം റേഷൻ കടകൾ തുറക്കില്ല; കാരണം ഇ പോസ് ക്രമീകരണവും റേഷൻ കടയുടമകളുടെ സമരവും.

നാല് ദിവസം റേഷൻ കടകൾ തുറക്കില്ല; കാരണം ഇ പോസ് ക്രമീകരണവും റേഷൻ കടയുടമകളുടെ സമരവും.

തിരുവനന്തപുരം: നാല് ദിവസത്തേക്ക് റേഷൻ കടകളില്ല. ഇന്നലെ അടച്ചിട്ടത് ഇ പോസ് ക്രമീകരണത്തിനാണ്. ഇന്ന് ഞായറാഴ്ച കട തുറക്കില്ല. തിങ്കളും ചൊവ്വയും റേഷൻ കട ഉടമകളുടെ സമരമാണ്.കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം അഞ്ച് വരെ നീട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഈ മാസത്തെ റേഷൻ അഞ്ചാം തിയ്യതി വരെ വാങ്ങാൻ കഴിഞ്ഞില്ല.

ഇന്നലെ അടച്ചിട്ടത് ഇ പോസ് ക്രമീകരണത്തിനാണെങ്കിൽ ജൂലൈ 8, 9 തിയ്യതികളിൽ കടകൾ അടച്ചിട്ട് സമരത്തിലാണ് റേഷൻ കടയുടമകൾ. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ആവശ്യം. സാധാരണക്കാർ മാസത്തിന്‍റെ തുടക്കത്തിൽ തന്നെ റേഷൻ വാങ്ങാറുണ്ട്. ഇത്തവണ ആ സാഹചര്യമില്ല.

ജൂലൈ 10ന് ശേഷം മാത്രമേ ഈ മാസത്തെ റേഷൻ വാങ്ങാൻ കഴിയൂ എന്ന സാഹചര്യം പാവപ്പെട്ടവരെ സംബന്ധിച്ച് പ്രതിസന്ധിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ