Wednesday, April 29, 2026
Homeകേരളംമാലിന്യം ശേഖരിക്കാൻ എത്തിയപ്പോൾ വീട്ടിൽ ആരുമില്ല. വീട്ടുമുറ്റത്ത് കിടന്ന സ്വർണ്ണമാല വീട്ടുകാരെ വിളിച്ചു വരുത്തി...

മാലിന്യം ശേഖരിക്കാൻ എത്തിയപ്പോൾ വീട്ടിൽ ആരുമില്ല. വീട്ടുമുറ്റത്ത് കിടന്ന സ്വർണ്ണമാല വീട്ടുകാരെ വിളിച്ചു വരുത്തി ഏൽപ്പിച്ച് ഹരിതകർമ്മസേന.

മാലിന്യം ശേഖരിക്കാൻ എത്തിയപ്പോൾ വീടിന്റെ മുറ്റത്തു നിന്നു ലഭിച്ച സ്വർണമാല ജോലിക്ക് പോയ വീട്ടുകാരെ വിളിച്ച് തിരികെ ഏൽപിച്ചു ചേന്നൂർ വാർഡിലെ ഹരിതകർമ സേന. മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കർമ്മസേന അംഗങ്ങളായ ജാൻസി ജോസ് കനാരിയും ശാന്ത തങ്കപ്പൻ മാളിയേക്കലുമാണ് സത്യസന്ധതയുടെ മാതൃകയായത്.

ചേന്നൂർ അമ്പാട്ട് സാജുവിന്റെ പേരക്കുട്ടിയുടെ ഒന്നേകാൽ പവൻ സ്വർണമാലയാണു വീടിന്റെ മുറ്റത്തു നിന്നു ഇവർക്കു ലഭിച്ചത്. ഇവർ എത്തിയ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മുക്കുപണ്ടമാണെന്ന ധാരണയിൽ മാലിന്യക്കവറുകളിൽ ഇടാൻ തുടങ്ങിയതാണ്.

എന്നാൽ സംശയം തോന്നിയതിനെ തുടർന്നു അയൽവാസികളിൽ നിന്നു ഫോൺ നമ്പർ വാങ്ങി വീട്ടുകാരെ വിളിച്ചു വരുത്തി. തുടർന്നു മാല ഇവർക്കു കൈമാറി. ഹരിതസേന അംഗങ്ങളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിക്കുമെന്നു വാർഡ് അംഗം എം.എസ്.ആന്റണി, ഷീജ ജോസ് എന്നിവർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com