Saturday, September 21, 2024
Homeസിനിമമലയാളി മറന്നുവെച്ച നൊസ്റ്റാൾജിയകളുമായി അപ്പൂപ്പൻ താടി ഒരുങ്ങുന്നു.

മലയാളി മറന്നുവെച്ച നൊസ്റ്റാൾജിയകളുമായി അപ്പൂപ്പൻ താടി ഒരുങ്ങുന്നു.

അയ്മനം സാജൻ

മലയാളികൾ മറന്നു വെച്ച നൊസ്റ്റാൾജിയകളായ, അപ്പൂപ്പൻതാടികളും, മഞ്ചാടിക്കുരുവും, പുഴയും, വയലേലകളും, കാവും, കുളങ്ങളും വീണ്ടും വെള്ളിത്തിരയിൽ പുനർജനിക്കുന്ന ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു .അപ്പൂപ്പൻകാവ് എന്ന് പേരിട്ട ഈ ചിത്രം, ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്നു.എസ്.എൻ.പ്രൊഡക്ഷൻസിനു വേണ്ടി ശരത്ചന്ദ്രൻ ,ഉയിർമനോജ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

കുഞ്ഞു മനസ്സുകളുടെ സ്വപ്നങ്ങളും, സൗഹൃദങ്ങളും, നിഷ്ക്കളങ്ക സ്നേഹത്തിൻ്റെ നേർക്കാഴ്ചകളുമായി പ്രേക്ഷക മനസ്സുകളെ ആകർഷിക്കുന്ന ചിത്രമായിരിക്കും അപ്പൂപ്പൻകാവ്. ധ്യാൻ ശ്രീനിവാസൻ നായകനായ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിനു ശേഷം, ജസ്പാൽ ഷൺമുഖവും, തിരക്കഥാകൃത്ത് വിജു രാമചന്ദ്രനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അപ്പൂപ്പൻകാവ്. പൂർണ്ണമായും കുടുംബ പ്രേക്ഷകർക്ക് ദൃശ്യവിരുന്നൊരുക്കുന്ന ചിത്രം കുട്ടികൾക്ക് വേണ്ടി ഒരുക്കുന്ന സിനിമയാണ്.

എസ്.എൻ.പ്രൊഡക്ഷൻസിനു വേണ്ടി ശരത്ചന്ദ്രൻ ,ഉയിർ മനോജ് എന്നിവർ നിർമ്മിക്കുന്ന അപ്പൂപ്പൻകാവ് ജസ്പാൽ ഷൺമുഖം സംവിധാനം ചെയ്യുന്നു.തിരക്കഥ, സംഭാഷണം – വിജു രാമചന്ദ്രൻ ,ക്യാമറ – രാജേഷ് ഓയൂർ, എഡിറ്റിംഗ് – ഡ്രീമിഡിജിറ്റൽ, പി.ആർ.ഒ- അയ്മനം സാജൻ

ഉണ്ണി മനോജ്, നവ്യ മനോജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ, യവനിക ഗോപാലകൃഷ്ണൻ, അംബികാ മോഹൻ എന്നിവരോടൊപ്പം ഇരുപതോളം താരങ്ങൾ അണിനിരക്കുന്നു. ജൂൺ മാസം ചിത്രീകരണം തുടങ്ങുന്ന ചിത്രം ഓഗസ്റ്റ് മാസം തീയേറ്ററിലെത്തും.

അയ്മനം സാജൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments