Saturday, October 5, 2024
Homeഅമേരിക്കസൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ്: വ്യവസായ സംരംഭക സെമിനാർ ശ്രദ്ധേയമായി.

സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ്: വ്യവസായ സംരംഭക സെമിനാർ ശ്രദ്ധേയമായി.

ജീമോൻ റാന്നി

ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ (SIUCC) ആഭിമുഖ്യത്തിൽ നടത്തിയ വ്യവസായ സംരംഭക സെമിനാർ സംരംഭക പങ്കാളിത്തം കൊണ്ടും ഇൻഷുറൻസ് രംഗത്ത് ദീർഘവർഷങ്ങളുടെ അനുഭവ സമ്പത്തും പരിചയ സമ്പന്നനുമായ പ്രമുഖ ഇൻഷുറൻസ് ബ്രോക്കർ ജോർജ് ജോസഫിന്റെ ക്ലാസുകൾ കൊണ്ടും ശ്രദ്ധേയമായി മാറി.

സംഘടനയുടെ കോർപ്പറേറ്റ് ഓഫീസായ സ്റ്റാഫോഡിലുള്ള ചേംബർ ഹാളിലാണ് ബിസിനസ്സ് ഉടമകൾക്കുള്ള ബിസിനസ് സെമിനാർ സംഘടിപ്പിച്ചത് .

ജൂൺ 9 ന് ഞായറാഴ്ച വൈകുന്നേരം നടത്തിയ സെമിനാറിൽ നിലവിൽ ബിസിനസ് സംരംഭകരും ബിസിനസ് നടത്തുവാൻ താല്പര്യവുമുള്ള 60 ൽ പരമാളുകൾ പങ്കെടുത്തു. രണ്ടു മണിക്കൂർ നീണ്ടുനിന്ന സെമിനാറിൽ പങ്കെടുത്തവരുടെ എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകി ജോർജ്‌ സെമിനാറിന് മികവ് പകർന്നു .

ചേംബർ പ്രസിഡണ്ട് സഖറിയ കോശി അദ്ധ്യക്ഷത വഹിച്ചു വന്നു ചേർന്ന ഏവരെയും സ്വാഗതം ചെയ്തു. ജനങ്ങൾക്കു ഉപകാരപ്രദമായ നിരവധി പരിപാടികളാണ് ഈ വർഷവും ആവിഷ്കരിക്കുന്നതെന്ന് പ്രസിഡണ്ട് ആമുഖപ്രസംഗത്തിൽ സൂചിപ്പിച്ചു. തുടർന്ന് സെമിനാറിൽ പങ്കെടുത്തവർ സ്വയം പരിചയപ്പെടുത്തി.

ബിസിനസ്സ് രൂപീകരണം, ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും തിരഞ്ഞെടുപ്പ്, . പേര് തിരഞ്ഞെടുക്കലും രജിസ്ട്രേഷനും,ബിസിനസിൻ്റെയും രജിസ്ട്രേഷൻ്റെയും രൂപീകരണം. ഉടമസ്ഥാവകാശം, എസ് കോർപ്പറേഷൻ, എൽഎൽസി, സി കോർപ്പറേഷൻ, ഫെഡറൽ ഇഐഡിയും സ്റ്റേറ്റ് ഐഡിയും, ബിസിനസ്സ് നടത്തിപ്പ്, മൂലധനവും ബിസിനസ് ലോണും, ബാങ്ക് വായ്പ, നികുതിയിളവ്, നികുതി മാറ്റിവെച്ച ബിസിനസ്സ് ചെലവുകൾ, ബിസിനസ് ഇൻഷുറൻസ് പ്ലാനുകൾ, ബിസിനസ് ഓണേഴ്‌സ് ലയബിലിറ്റി ഇൻഷുറൻസ് പ്ലാനുകൾ,.എംപ്ലോയി ഗ്രൂപ്പ് ബെനഫിറ്റ് പ്ലാനുകൾ, പ്രധാന ജീവനക്കാരുടെ ആനുകൂല്യ പദ്ധതികൾ, ഗ്രൂപ്പ് ലൈഫ്, ഗ്രൂപ്പ് ഡിസെബിലിറ്റി, ഗ്രൂപ്പ് LTC പ്ലാനുകൾ 401(k) പ്ലാനുകൾ, ആദായ നികുതി, ഇൻഷുറൻസ്, നിയമ പ്രശ്നങ്ങൾ, ബിസിനസ്സ് ഉടമകൾക്കുള്ള പദ്ധതികൾ, ബിസിനസ്സ് ഉടമകളുടെ ആനുകൂല്യ പദ്ധതികൾ എക്സിക്യൂട്ടീവ് ബെനിഫിറ്റ് പ്ലാനുകൾ, ലൈഫ്, ഡിസെബിലിറ്റി, എൽടിസി പ്ലാനുകൾ.തുടങ്ങി നിരവധി വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു.

ചേംബർ ഓഫ് കോമേഴ്‌സ് സെക്രട്ടറി ജിജി ഓലിയ്ക്കൻ നന്ദി പ്രകാശിപ്പിച്ചു. ഡിന്നറോടു കൂടി സെമിനാർ സമാപിച്ചു.

ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments