Saturday, September 21, 2024
Homeഅമേരിക്കകുവൈത്ത് ദുരന്തം; കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ചു.

കുവൈത്ത് ദുരന്തം; കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ചു.

ദുബായ്: മംഗെഫ് അഗ്‌നിബാധയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ച് കുവൈത്ത്. പന്ത്രണ്ടര ലക്ഷം ഇന്ത്യന്‍ രൂപ അഥവാ അയ്യായിരത്തോളം കുവൈത്തി ദിനാര്‍ വീതം ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് നല്‍കും.

കഴിഞ്ഞ ബുധനാഴ്ചയാണ്, മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളി കെ.ജി. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി. കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായത്. 25 മലയാളികള്‍ ഉള്‍പ്പെടെ അന്‍പത് പേര്‍ക്കായിരുന്നു അന്ന് ജീവന്‍ നഷ്ടപ്പെട്ടത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് അന്ന് കുവൈത്ത് ഭരണാധികാരി അറിയിച്ചിരുന്നു. ഇപ്പോഴാണ് അത് എത്ര തുക വരും എന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വ്യക്തത വരുന്നത്. കുവൈത്തിലെ പ്രാദേശിക അറബ് മാധ്യമങ്ങളാണ് സാമ്പത്തികസഹായം നല്‍കുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കുവൈത്തിലെ ഇന്ത്യന്‍ എംബസി വഴിയായിരിക്കും ധനസഹായം നൽകുന്നത്

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments