Saturday, October 5, 2024
Homeകഥ/കവിതയക്ഷി (കവിത) ✍രാഹുൽ രാധാകൃഷ്ണൻ

യക്ഷി (കവിത) ✍രാഹുൽ രാധാകൃഷ്ണൻ

✍രാഹുൽ രാധാകൃഷ്ണൻ

കൂരിരുട്ടിൽ കാന്തി തരും
വെൺമയുടെ തിളക്കം
നിൻ നഗ്ന മേനി നടിക്കുന്ന
കാമ മോഹിതമായൊരു ഇളക്കം,

ദുരെ വിഷണ്ണനായി വരുന്നൊരു
സഞ്ചാരി
ഹതഭാഗ്യൻ, അതോ ഭാഗ്യ ജാതകം
തെളിഞ്ഞൊരു സ്വപ്ന ജീവി,

പറക്കും തളിക പോലെ നിൻ്റെ
ഉടലിൻ്റെ വേഗത
പാഞ്ഞടുത്തു നിന്ന് നീ
മന്ദഹസിക്കും നേരം
ലാവണ്യം ഒഴുകുന്ന പുഴപോലെ,

മായിക യുഗദീപ്തി
നിറയും നിൻ കണ്ണിൽ
ഒളിഞ്ഞിരിക്കുന്നത് ദാഹം
മോക്ഷം ഇനിയും അണയാത്ത
ജന്മദാഹം

ഈ ദാഹതിന് വരൾച്ചയിൽ
അതാ ഒരു സഞ്ചാരി
തല മുണ്ഡനം ചെയ്തവൻ
നെറ്റിത്തടം തെളിഞ്ഞവൻ

സ്വപ്നം തേടുന്നവൻ
അല്ലെന്ന് കാഴ്ചയിൽ നിശ്ചയം,
സ്വപ്നത്തിലും
മുകളിൽ ജാഗ്രത് അഭിരമികുന്നവൻ,

യാത്ര മൂലം തളർന്നു
സഞ്ചാരമെങ്കിലും
അനുഭവം കാരണം
മുന്നിൽ നടന്നു തെളിഞ്ഞവൻ

അവൻ മുൻപാകെ
നില്പു കാമശാസ്ത്ര രസം
തുളുമ്പും, ദാഹത്തിന് രൂപം
വന്നണഞ്ഞു ആവോളം
നുകരാൻ ആർത്ത് ഉല്ലസിക്കും
അവളുടെ ഗാത്രമെല്ലാം,
ചെറുചലനം പോലും ഉണ്ടായതില്ല
സഞ്ചാരി തൻ ഹൃത്തിലും,

അനവധി മായിക രൂപങ്ങൾ
ഈവിധം പല വട്ടം കണ്ടൊരു
ജ്ഞാനി, സമചിതാമായൊരു
ശരീര ഭാഷയിൽ, വിരലുകൾ
ഉയർത്തി വായുവിൽ എഴുത്തിടവേ,

മായിക രൂപിനിയുടെ
മായ എല്ലാം, രൂപഭംഗം
വന്നു പരിണമിക്കെ
ദിക്കുകൾ ഞെട്ടുമൊരു
അലർച്ച കേൾക്കായി!

രാഹുൽ രാധാകൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments