Wednesday, June 12, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | മെയ് 26 | ഞായർ ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 26 | ഞായർ ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

അന്വേഷണങ്ങൾ ആഴമുള്ളതായിരിക്കട്ടെ

നിരന്തരം കലഹിച്ചിരുന്ന രണ്ടു ഗോത്രങ്ങൾ. ഒരു കൂട്ടർ മലയുടെ മുകളിലും, മറുഭാഗം താഴ്‌വാരത്തിലുമാണു വസിച്ചിരുന്നത്. ഒരു ദിവസം മലമുകളിലുള്ളവർ താഴ് വാരത്തിലുള്ളവരെ ആക്രമിച്ചു ഒരു കുട്ടിയെ തട്ടിയെടുത്തു. താഴ്
വരയിലുള്ള ആർക്കും, കുത്തനേയുള്ള മല കയറി പരിചയമില്ലായിരുന്നു. എങ്കിലും, ഒരു സംഘം കുട്ടിയെ വീണ്ടെടുക്കാൻ മല കയറിത്തുടങ്ങി. ദിവസങ്ങൾ കഴിഞ്ഞിട്ടും പകുതി ദൂരം പോലും കയറാനാകാതെ, അവർ തിരികെപ്പോരുവാൻ തയ്യാറായി. അപ്പോഴതാ കുട്ടിയുടെ അമ്മ, കുട്ടിയേയുംകൊണ്ട് മലയിറങ്ങി വരുന്നു! അത്ഭുതത്തോടെ അവർ ചോദിച്ചു: “ഇതെങ്ങനെ സാധിച്ചു?”
അമ്മ മറുപടി പറഞ്ഞു: “നിങ്ങൾ അന്വേഷിച്ചതു നിങ്ങളുടെ കുട്ടിയേയല്ല. എന്നാൽ, ഞാൻ അന്വേഷിച്ചത് എൻ്റെ കുട്ടിയേയാണ് !”

സ്വയം പ്രചോദിതമായ അന്വേഷണങ്ങളെ അർക്കും ഒന്നിനും വഴി മുടക്കാനാകില്ല. ഓരോ അന്വേഷണത്തിൻ്റെയും ആഴം നിശ്ചയിക്കുന്നത് തേടുന്നവരും, തേടപ്പെടുന്നവയും തമ്മിലുള്ള ബന്ധമാണ്.

ചില മലകൾ കീഴടക്കാനാകാത്തത് മലയുടെ വലുപ്പം കൊണ്ടല്ല, മനസ്സിൻ്റെ ആത്മാർത്ഥതയില്ലായ്യ കൊണ്ടാണ്. വിശാലമായ വീഥികളിൽ മാത്രം സഞ്ചരിക്കുന്നവർക്കു ചെങ്കുത്തായ പാതകൾ, അതികഠിനങ്ങളായി തോന്നാം. എന്നാൽ, മറ്റു ചിലർക്ക് അവ, അതിജീവന മാർഗ്ഗങ്ങളും. ആയുഷ്കാലം മുഴുവൻ താഴ്വാരങ്ങളിൽ തമ്പടിക്കുന്നതിൽ, എന്തു ഹരമാണുള്ളത്? വല്ലപ്പോഴുമെങ്കിലും, കുന്നിൻ മുകളിലേക്കു നോക്കാൻ ആകണം; പതുക്കെ ചുവടുകൾ വയ്ക്കാൻ ആരംഭിക്കണം. സമതലങ്ങളിലുള്ളതിനേക്കാൾ സുന്ദരമായിരിക്കും, മലമുകളിലെ കാഴ്ചകൾ. കീഴടക്കാൻ മനസ്സുള്ളവൻ്റെ മുമ്പിൽ, ഏതു മലയും തല കുനിക്കും.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments