Wednesday, April 29, 2026
Homeകേരളംകെട്ടിട നിര്‍മ്മാണത്തിന് മണ്ണ് മാറ്റുന്നതിനായി പാസ്സ് അനുവദിക്കുന്നതിന് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ മൈനിംഗ് &...

കെട്ടിട നിര്‍മ്മാണത്തിന് മണ്ണ് മാറ്റുന്നതിനായി പാസ്സ് അനുവദിക്കുന്നതിന് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ മൈനിംഗ് & ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ പരാതിക്കാരന്‍ മണ്ണ് നീക്കം ചെയ്യുന്നതിനായി കരാര്‍ ഏറ്റെടുത്ത സ്ഥലത്ത് നിന്നും മണ്ണ് മാറ്റുന്നതിന് ട്രാന്‍സിറ്റ് പാസ്സ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കി നല്‍കുന്നതിനായി 5000/- രൂപ കൈക്കൂലി വാങ്ങിയ തിരുവനന്തപുരം കാട്ടക്കട സ്വദേശിയും മൈനിംഗ് & ജിയോളജി വകുപ്പ് ഡയറക്ടറേറ്റിലെ ലാബ് അറ്റന്‍ഡറുമായ ക്രിസ്റ്റ്യന്‍ ജോസിനെ വിജിലന്‍സ് ഇന്ന് (10.03.2026) കൈയ്യോടെ പിടികൂടി.

തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയുടെ വസ്തുവില്‍ നിന്നും കെട്ടിടം നിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള കരാര്‍ ടിപ്പര്‍ ലോറി ഉടമായ പരാതിക്കാരന്‍ ഏറ്റെടുത്തിരുന്നു. വസ്തു ഉടമ മണ്ണ് നീക്കം ചെയ്യുന്നതിനായി തിരുവനന്തപുരം ജില്ലാ മൈനിംഗ് & ജിയോളജി ഓഫീസില്‍ നല്‍കിയിരുന്ന അപേക്ഷയില്‍ പാസ്സ് അനുവദിക്കുന്നതിന് കാലതാമസം നേരിട്ടതിനാല്‍ പരാതിക്കാരന്‍ ജില്ലാ ഓഫീസില്‍ നേരിട്ട് പോയി അന്വേഷിച്ചിരുന്നു.

ഈ സമയം ഓഫീസില്‍ ഉണ്ടായിരുന്ന ക്രിസ്റ്റ്യന്‍ ജോസ് എന്ന ഉദ്യോഗസ്ഥന്‍ പരാതിക്കാരനെ സമീപിക്കുകയും, പാസ്സിനുള്ള കാര്യങ്ങള്‍ വേഗം നടത്തിത്തരാമെന്നും, ഇതിനുള്ള പ്രതിഫലമായി 50,000/- രൂപ കൈക്കൂലി നല്‍കണമെന്നും, ഇതില്‍ 40,000/- രൂപ മറ്റ് ഉദ്യോഗസ്ഥര്‍ക്കും 10,000/- രൂപ തനിക്കുള്ളതാണെന്നും പരാതിക്കാരനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് 23.02.2026 തീയതി പരാതിക്കാരനെ ക്രിസ്റ്റ്യന്‍ ജോസ് ഫോണില്‍ ബന്ധപ്പെട്ട് കൈക്കൂലിതുക വസ്തു ഉടമയില്‍ നിന്നും വാങ്ങി നല്‍കിയാല്‍ മതിയെന്നും, ഗൂഗിള്‍ പേ മുഖാന്തിരം അയച്ച് നല്‍കാനും ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് 09.03.2026 തീയതി പരാതിക്കാരന്‍ ജില്ലാ മൈനിംഗ് & ജിയോളജി ഓഫീസിലെത്തി ക്രിസ്റ്റ്യന്‍ ജോസിനെ കാണുകയും, പരാതിക്കാരന്റെ കൈവശം അപ്പോള്‍ അത്രയും പണം നല്‍കാനില്ലായെന്ന് അറിയിച്ചതിനെയും തുടര്‍ന്ന് ടോക്കണ്‍ അഡ്വാന്‍സ് ആയി 5,000/- രൂപ ഉടനെ നല്‍കണമെന്ന് ക്രിസ്റ്റ്യന്‍ ജോസ് പരാതിക്കാരനോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ കൈക്കൂലി നല്‍കി കാര്യം സാധിക്കാന്‍ താല്പര്യമില്ലാതിരുന്ന പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് (10.03.2026) ഉച്ചക്ക് 2.45 ന് പരാതിക്കാരനില്‍ നിന്നും അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ തിരുവനന്തപുരം കാട്ടക്കട സ്വദേശിയും മൈനിംഗ് & ജിയോളജി വകുപ്പ് ഡയറക്ടറേറ്റിലെ ലാബ് അറ്റന്‍ഡറുമായ ക്രിസ്റ്റ്യന്‍ ജോസിനെ തിരുവനന്തപുരം ജില്ല മൈനിംഗ് & ജിയോളജി ഓഫീസ് പരിസരത്ത് വച്ച് വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com