Monday, June 16, 2025
Homeകേരളംകേന്ദ്രസഹ മന്ത്രി സുരേഷ്ഗോപി ലൂർദ് മാതാവിന് സ്വർണ്ണക്കൊന്ത സമർപ്പിച്ചു

കേന്ദ്രസഹ മന്ത്രി സുരേഷ്ഗോപി ലൂർദ് മാതാവിന് സ്വർണ്ണക്കൊന്ത സമർപ്പിച്ചു

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ലൂർദ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ എത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ലൂർദ് മാതാവിന് സുരേഷ് ഗോപി സ്വർണ്ണക്കൊന്ത സമർപ്പിച്ചു. മകളുടെ വിവാഹ സമയത്ത് സ്വർണക്കിരീടം സമർപ്പിച്ച് വിവാദമായ ലൂർദ് മാതാവിനാണ് സ്വർണ്ണക്കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി അനുഗ്രഹം തേടിയത്.

മകളുടെ കല്യാണത്തോടെ അനുബന്ധിച്ചായിരുന്നു സുരേഷ് ഗോപി നേരത്തെ ദേവാലയത്തിൽ കിരീടം സമർപ്പിച്ചത്. കിരീടത്തിൽ ചെമ്പ് ആണെന്ന് ആരോപണം വൻ വിവാദമായിരുന്നു. തന്‍റെ വഴിപാടാണ് സമർപ്പിച്ചതെന്നായിരുന്നു അന്ന് സുരേഷ് ഗോപി മറുപടി നൽകിയത്.

തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ആദ്യമായാണ് സുരേഷ് ഗോപി ഇവിടെയെത്തുന്നത്. അൽപസമയം പള്ളിയിൽ ചെലവഴിച്ചശേഷം അദ്ദേഹം വികാരിയുമായി സംസാരിച്ചശേഷം മടങ്ങി. വിജയത്തിനുള്ള നന്ദി ഹൃദയത്തിലാണെന്നും അത് ഉൽപനങ്ങളിലില്ലെന്നും ഭക്തിപരമായ നിർവ്വഹണത്തിന്‍റെ മുദ്രകൾ മാത്രമാണ് ഇതെന്നും സുരേഷ് ഗോപി പറഞ്ഞു.

മുൻപ്, കുടുംബവുമായാണല്ലോ പള്ളിയിൽ എത്തിയതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അത് ഓർമിപ്പിക്കേണ്ട എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കത്തീഡ്രലിൽ എത്തി പ്രാർത്ഥിക്കുകയും ജപമാല സമർപ്പിച്ചതിലും സന്തോഷമുണ്ടെന്നും എല്ലാം ദൈവ നിയോഗം ആണെന്നും ലൂർദ് ചർച്ച്‌ വികാരി
ഫാദർ ഡേവിസ് പുലിക്കോട്ടിൽ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ലൂർദ് മാതാവിനു 10 ലക്ഷം രൂപയുടെ സ്വർണം നേർച്ച നൽകുമെന്നും സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. കുവൈറ്റ് ദുരന്തത്തിന്‍റെ പാശ്ചാത്തലത്തിൽ ഇന്നലത്തെ സ്വീകരണ പരിപാടികൾ മാറ്റിവെച്ച സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരിൽ മണ്ഡലാടിസ്ഥാനത്തിൽ ബിജെപി സ്വീകരണം ഒരുക്കിയിട്ടുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ