Sunday, September 15, 2024
Homeഇന്ത്യമൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്:- 68 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത്...

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്:- 68 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ന്യൂഡൽഹി –മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്. 68 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 63 പേരാണ് നിയുക്ത മന്ത്രിമാർക്കുള്ള ചായസൽക്കാരത്തിൽ പങ്കെടുത്തത്. അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവർ മോദി മന്ത്രിസഭയിൽ തുടരും. അർജുൻ മേഘ്‌വാൾ, ചിരാഗ് പാസ്വാൻ, ജയന്ത് ചൗധരി എന്നിവർ മന്ത്രിമാരാകും. എച്ച്എഎം നേതാവ് ജിതിൻ റാം മാഞ്ചിയും സുഭാഷ് മഹതോയും മന്ത്രിസഭയിലേക്കെത്തും.

ടിഡിപിക്ക് രണ്ട് മന്ത്രമാരുണ്ടാകും. റാംമോഹൻ നായിഡു കാബിനറ്റ് മന്ത്രിയും പി ചന്ദ്രശേഖരൻ സഹമന്ത്രിയും ആകും. സിആർ പാട്ടീൽ, ഗിരിരാജ് സിങ്, ജെപി നഡ്ഡ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ശോഭാ കരന്ദലജെ, രവ്‌നീത് സിങ് ബിട്ടു, ഹർഷ് മൽഹോത്ര എന്നിവരും മന്ത്രിമാരാകും. മനോഹർ ലാൽ ഖട്ടറും പ്രൾഹാദ് ജോഷിയും മോദി മന്ത്രിസഭയിലിടെ നേടും.

പീയൂഷ് ഗോയൽ, എസ് ജയശങ്കർ, അശ്വിനി വൈഷ്ണവ്, ധർമ്മേന്ദ്രപ്രധാൻ എന്നിവർ മന്ത്രിമാരായി തുടരും. സർബാനന്ദ സോനോവാൾ, ഗജേന്ദ്ര സിങ് ഷെഖാവത്ത്, ഗിരിരാജ് സിങ് ചൗഹാൻ, ജിതേന്ദ്ര സിങ്, ബിപ്ലവ് ദേബ് എന്നിവരും മന്ത്രസഭയിലേക്കെത്തും. മൻസൂഖ് മാണ്ഡവ്യ, കിരൺ റിജിജു, കമൽജിതച്ത് ഷെറാവത്ത, നിർമലാ സീതാരാമൻ, അന്നപൂർണദേവി, ജിതിൻ പ്രസാദ, അനുപ്രിയ പട്ടേൽ, ബണ്ഡി സഞ്ജയ്, കിഷൻ റെഡ്ഡി, എച്ച്ഡി കുമാരസ്വാമി, ഹർഷ് പുരി, നിത്യാനന്ദ റായി, റാവു ഇന്ദർജിത് എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

അജയ് ടംഡ, രാംദാസ് അത്തെവാലെ, ജുവൽ ഓറം, ജ്യോതിരാദിത്യ സിന്ധ്യ, ശന്തനു ഠാക്കൂർ, പിആർ ജാദവ് മോഹൻ, നായിഡു എന്നിവരും മന്ത്രിമാരാകും.സഖ്യകക്ഷികളിൽ നിന്ന് 13 പേർ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇതിൽ 16 എം.പിമാരുള്ള ടിഡിപിയിൽ നിന്നും 12 എം.പിമാരുള്ള ജെഡിയുവിൽ നിന്ന് രണ്ട് പേർ വീതമാണ്‌ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മറ്റ് ഒമ്പത് പാർട്ടികളിൽ നിന്ന് ഓരോരുത്തരും മന്ത്രിമാരാകുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments