Saturday, June 22, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺 -- 2024 | മെയ് 10 | വെള്ളി

🌺 ശുഭദിനം 🌺 — 2024 | മെയ് 10 | വെള്ളി

അർച്ചന കൃഷ്ണൻ

“സ്നേഹം ആരുടെ ഭാഗത്തു നിന്നുണ്ടായാലും ശരി
അതു ആദരിക്കേണ്ട വികാരം തന്നെയാണ്.”

രവീന്ദ്രനാഥ ടാഗോർ

ഒരു കുടുംബത്തിന്റെ അടിസ്ഥാനമെന്നത് പരസ്പരമുള്ള സ്നേഹമാണ്. സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും ആഗ്രഹിക്കാത്ത ജീവജാലങ്ങളില്ല. സ്നേഹമെന്നത് ജീവിതത്തിന്റെ അഭിവാജ്യ ഘടകമാണ്. സ്നേഹബന്ധങ്ങളിൽ ചതിക്കുഴികൾ രൂപപ്പെടാനും നിമിഷങ്ങൾ മാത്രംമതി. നല്ല ബന്ധങ്ങളെന്നും ജീവിതത്തിന്റെ സൗഭാഗ്യമാണ്. സ്നേഹിക്കപ്പെടുന്ന മനസ്സുകൾ തമ്മിൽ
വലിപ്പ ചെറുപ്പത്തിന്റെ അളവുകോൽ തേടാറില്ല.

ഹൃദയത്തോട് ചേർന്നു നിൽക്കുന്ന, കണ്ടാലും അവരെക്കുറിച്ചോർത്താലും സന്തോഷം ഉള്ളിൽ തെളിയുന്ന, അവർ നമ്മളായും, നാം അവരായും മാറുന്ന സൗഭാഗ്യമായ ബന്ധങ്ങളുണ്ട്. മറുവശത്ത് കണ്ടുമുട്ടിയത് മുതൽ ഓരോ അവസരവും സങ്കടങ്ങൾ മാത്രം സമ്മാനിക്കുകയും,സ്വാർത്ഥ താല്പര്യങ്ങളുടെ പേരിലോർക്കാൻ പോലും ഇഷ്ടപ്പെടാത്ത അകന്നു പോയത് ഭാഗ്യമായി കരുതുന്ന അതിനായി പ്രാർത്ഥിക്കുക പോലും ചെയ്തുപോകുന്ന ബന്ധങ്ങളുമുണ്ട്‌. ഇതിനിടയിലൂടെ ആത്‍മാവിൽ ആഴ്ന്നിറങ്ങി തന്റേതായ ഇരിപ്പിടമുറപ്പിക്കുന്ന സ്നേഹബന്ധങ്ങളുണ്ട്. ജീവിതത്തിലുടനീളം കടന്നു പോകുന്ന വ്യക്തികളെ തിരിച്ചറിയുന്നത് മാത്രമായ ബന്ധങ്ങളും അനവധിയാണ്.

ജീവിതവഴിയിൽ സ്നേഹം കൊണ്ടും, സന്തോഷം കൊണ്ടും സൗഹൃദത്താലും ചേർന്നു നിൽക്കുന്നവരുണ്ട്. തളർച്ച വന്നാലും അവരിലേക്ക് യാത്ര പോകാൻ കൊതിക്കുന്ന ബന്ധങ്ങൾ, അത്തരം ബന്ധങ്ങൾ രൂപപ്പെടുത്താനും, ജീവിതകാലം മുഴുവൻ നിലനിർത്താനും സാധിക്കട്ടെയെന്നുള്ള പ്രാത്ഥനയോടെ, നേരുന്നു….

സ്നേഹത്തോടെ.. സന്തോഷത്തോടെ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments