Wednesday, April 29, 2026
Homeഅമേരിക്കഗുപ്ത ഗോദാവരി, ചിത്രകൂട് (ലഘു വിവരണം) ✍ ജിഷ ദിലീപ് ഡൽഹി

ഗുപ്ത ഗോദാവരി, ചിത്രകൂട് (ലഘു വിവരണം) ✍ ജിഷ ദിലീപ് ഡൽഹി

ഉത്തർപ്രദേശിലെ ശ്രീരാമജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന ജില്ലയാണ് ചിത്രകൂട്. ഹനുമാൻ ധാര മന്ദിറിലെ സീതാരസോയിയുടെ പേരിലാണ് ചിത്രകൂട് പ്രധാനമായും അറിയപ്പെടു ന്നത്. ചിത്രകൂടത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഗുപ്തഗോദാവരി, പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നു
മാണ്. ചിത്രകൂടത്തിൽ നിന്നും 13 കിലോമീറ്റർ അകലെ വിന്ധ്യ പർവതനിരകളിലാണ് ഗുപ്തഗോദാവരി സ്ഥിതിചെയ്യുന്നത്. അതിമനോഹരവും പുണ്യസ്ഥലവുമായ ഗുപ്തഗോദാവരി പേരിന്റെ അർത്ഥം “രഹസ്യ ഗോദാവരി” എന്നാണ്.

ഗുഹക്കുള്ളിൽ ചില ഭാഗങ്ങളിൽ കണങ്കാലിന്റെ നീളത്തിലും, ചില ഭാഗങ്ങളിൽ മുട്ടിന്റെ നീളത്തിലും ഒഴുകുന്ന നദി കുറച്ചുകാലം ദൃശ്യമാണെങ്കിലും ഇവിടെ രഹസ്യമായി ഒഴുകുന്നു എന്നാണ് വിശ്വാസം.

ഈ പുണ്യസ്ഥലം ശ്രീരാമൻ, ലക്ഷ്മണൻ സീതാദേവി ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രീരാമപാദങ്ങൾ സ്പർശിക്കപ്പെടാനുള്ള ശ്രീരാമനെ സേവിക്കാനുള്ള ആഗ്രഹത്തിലാണ് ഗോദാവരി നദി ഇവിടെ ഒഴുകുന്നതെന്നാണ്. ഗോദാവരി നദി ഗുപ്ത ഗോദാവരിയാകാൻ ഒരു കാരണമുണ്ട്.

മഹാരാഷ്ട്രയിലെ ത്രയംബകേശ്വരിൽ നിന്നാണ് ഗോദാവരി നദിയുടെ ഉത്ഭവം.
ശ്രീരാമ സന്ദർശനത്തിനായി, ഭരതൻ ശ്രീരാമനെ അയോധ്യയിലേക്ക് തിരികെ കൊണ്ടുപോകാൻ ചിത്രകൂടത്തിലേക്ക് പോയപ്പോൾ, എല്ലാ ദേവതകളും പുണ്യനദികളും ചിത്രകൂടത്തിലേക്ക് പോയിരുന്നു. ഇക്കാര്യം നാസിക്കൽ ഒഴുകുന്ന ഗോദാവരി അറിയുകയും ശ്രീരാമപാദ സ്പർശത്തിനായുള്ള ആഗ്രഹത്താൽ നാസിക്കൽ നിന്ന് ചിത്രകൂടത്തിലേക്ക് യാത്രയായി. അവിടെയുള്ള ഗുപ്തഗോദാവരി ഗുഹ എന്നറിയപ്പെടുന്ന തുംഗരണ്യ പർവതനിരകളിലെ ഗുഹകളിൽ അവതരിക്കുകയും ഭഗവാൻ സേവനത്തിനായി ഏഴ് വ്യത്യസ്ത നദികളായി ഗുഹക്കുള്ളിൽ ഒഴുകാനും തുടങ്ങി. അങ്ങനെ ഗോദാവരി നദിക്ക് ഗുപ്ത ഗോദാവരി എന്ന പേര് ലഭിച്ചു. ഇന്നും ഗോദാവരി ഗുപ്ത ഗുഹകളിൽ ഒഴുകുന്നുവെന്നാണ് വിശ്വാസം.

ദേവതകൾ രാമചന്ദ്രപ്രീതിക്കും, രാമവാസ സ്ഥലമാക്കാനും ഗുപ്ത ഗോദാവരി ഗുഹ നിർമിച്ചു. ഗുഹയിലേക്ക് രണ്ട് ചെറിയ പ്രവേശന കവാടങ്ങൾ ആണുള്ളത്. ഗുഹയിലെ സിംഹാസനത്തെ പോലുള്ള ഘടനകൾ ശ്രീരാമനും ലക്ഷ്മണനും രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. ഗുഹക്കുള്ളിലേക്ക് നടക്കുമ്പോൾ രാമ ദർബാറും (ശ്രീരാമൻ കൊട്ടാരം നടത്തിയിരുന്ന) ശ്രീരാമൻ, ലക്ഷ്മണൻ, സീതാദേവി ഇവരുടെ ഒരേ വേദിയിലുള്ള പ്രതിഷ്ഠകളും ഒരു ധനുകുഷ് കുണ്ഡവും (വില്ലാകൃതി) ഇവിടെ കാണാം. സീതാദേവി അഗ്നി പരീക്ഷക്ക് ശേഷം കുളിച്ച സ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്ന സീതാകുണ്ഡ്
ഹിന്ദുക്കളുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ഇതിവിടെ കാണാം.

ഒരിക്കൽ സീതാദേവി കുളിക്കുമ്പോൾ മായങ്കൻ എന്ന അസുരൻ അവരുടെ വസ്ത്രങ്ങൾ മോഷ്ടിച്ചു. എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ ലക്ഷ്മണൻ മായങ്കനെ പിടികൂടി മേൽക്കൂരയിൽ നിന്ന് തലകീഴായി കെട്ടിയിട്ട് ശിക്ഷ നൽകി. തട്ടിയാൽ ‘ഖട്ട് ഖട്ട് ‘എന്ന ശബ്ദം പുറപ്പെടുവിക്കുന്ന മേൽക്കൂരയിൽ തൂങ്ങിക്കിടക്കുന്ന ഈ പാറ ഭൂതാവശിഷ്ടമായി കണക്കാക്കപ്പെ ടുന്നു. ആദ്യത്തെ ഗുഹയിൽ നിന്നും നടക്കുമ്പോൾ പുറത്ത് ഹനുമാൻ പ്രതിഷ്ഠയെ കാണാം. രണ്ടാമത് ഗുഹ പ്രവേശന കവാടത്തിൽ പഞ്ചമുഖി (5 മുഖമുള്ള) ശിവലിംഗവും, ഗുഹക്കുള്ളിൽ ആദ്യപടിയിൽ ഗുപ്ത ഗോദാവരി പുണ്യ ജലവും സ്പർശിക്കുവാൻ കഴിയുന്നു. മുന്നോട്ടുള്ള നടത്തത്തിൽ അനന്ത ദേവരൂപത്തിലുള്ള മേൽക്കൂര, രാമലക്ഷ്മണ ഹനുമാൻ കുണ്ഡവും കാണാം. ആ കുണ്ഡത്തിൽ നിന്ന് ഗുപ്ത ഗോദാവരി വെള്ളം പ്രത്യക്ഷപ്പെടുന്നതും കാണാം.

പുരാതന സാക്ഷ്യപത്രമനുസരിച്ച് ഈ ഗുഹയ്ക്ക് 9.5 ലക്ഷം വർഷം പഴക്കമുണ്ടെന്നാണ്. ശ്രീരാമൻ ജീവിച്ചിരുന്ന ഗുഹ കാണാനും, ഗോദാവരി നദി പുണ്യജലത്തിൽ സ്നാനം ചെയ്യാനുമായി ധാരാളം ഭക്തർ ഇവിടെയെത്തുന്നു. ചിത്രകൂട് തീർത്ഥാടനം പൂർണ്ണമാകണമെങ്കിൽ ഗുപ്ത ഗോദാവരി സന്ദർശനം നടത്തണമെന്നാണ് പറയപ്പെടുന്നത്.

നാസിക്കിൽ നിന്നും 100 കണക്കിന് കിലോമീറ്റർ അകലെ ശ്രീരാമനുവേണ്ടി ഗുപ്ത ഗോദാവരി നദി വന്നതും ചിത്രകൂട ഗുഹകളിൽ പ്രത്യക്ഷപ്പെട്ടതും ശ്രീരാമ സേവനത്തിനും അദ്ദേഹത്തിന്റെ താമരപ്പൂക്കൾ സ്പർശനം നേടാനുമാ ണെന്നാണ് വിശ്വാസം.

ജിഷ ദിലീപ് ഡൽഹി✍

RELATED ARTICLES

3 COMMENTS

Leave a Reply to Saji. T Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com