ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി മെയ് മൂന്നിന് നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ നേരത്തേ എത്തണമെന്ന് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു. ജില്ലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതിനാല്‍ രാവിലെ ബസ് സ്റ്റേഷനുകളിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലും അമിത തിരക്കുണ്ടാകാന്‍ സാധ്യതയുണ്ട്.
അവസാന നിമിഷം ഉണ്ടാകുന്ന തിരക്ക് മൂലം വിദ്യാര്‍ഥികള്‍ക്ക് കൃത്യസമയത്ത് പരീക്ഷാ ഹാളില്‍ എത്താൻ സാധിക്കാത്ത സാഹചര്യം ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയത്. കൂടാതെ പരീക്ഷാ കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധനയും നടത്തുന്നതിനാൽ, അവസാന നിമിഷം തിരക്ക് ഉണ്ടാവാതിരിക്കാനാണ് നിർദ്ദേശം നൽകിയത്.



