Wednesday, April 29, 2026
Homeസിനിമസീ കേരളം കുടുംബം അവാർഡ്സ് ഈ ശനിയാഴ്ച കൊച്ചിയിൽ; ചാരുത പകരാൻ മമ്മൂട്ടിയും ഖുശ്ബുവും മറ്റ്...

സീ കേരളം കുടുംബം അവാർഡ്സ് ഈ ശനിയാഴ്ച കൊച്ചിയിൽ; ചാരുത പകരാൻ മമ്മൂട്ടിയും ഖുശ്ബുവും മറ്റ് മുൻനിര താരങ്ങളും.

ദക്ഷിണേന്ത്യൻ സിനിമ ലോകത്തിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന മെഗാ അവാർഡ് നിശയ്ക്കൊരുങ്ങി കൊച്ചി. ഈ ശനിയാഴ്ച, ഓഗസ്റ്റ് 24-ന് കടവന്ത്രയിലുള്ള രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സീ കേരളം കുടുംബം അവാർഡ് നിശയിൽ തങ്ങളുടെ സാന്നിധ്യം കൊണ്ട് ചാരുത പകരാൻ എത്തുന്നത് മമ്മൂട്ടി, ഖുശ്ബു, ജോണി ആൻ്റണി, സൈജു കുറുപ്പ്, രമേഷ് പിഷാരടി, നാദിർഷാ തുടങ്ങി നിരവധി മുൻനിര താരങ്ങളാണ്.

ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന അവാർഡ് നിശ സീ കേരളം സംപ്രേഷണം ചെയ്യുന്ന സീരിയലുകളെയും അവയിൽ അഭിനയിക്കുന്ന ജനപ്രിയ അഭിനേതാക്കളെയും പുരസ്കാരങ്ങൾക്കായി തിരഞ്ഞെടുക്കും. ജനപ്രിയ നായകൻ, ജനപ്രിയ നായിക, ജനപ്രിയ സീരിയൽ, ജനപ്രിയ വില്ലൻ, ജനപ്രിയ സീരിയൽ ദമ്പതികൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് പുരസ്‌ക്കാരങ്ങൾ സമ്മാനിക്കുന്നത്.

ആഗസ്ത് ആദ്യ വാരം ആരംഭിച്ച പൊതു വോട്ടിംഗിനെ അടിസ്ഥാനമാക്കിയാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. കേരളത്തിലുടനീളമുള്ള സീ കേരളം പ്രേക്ഷകരുടെ വോട്ടുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി അവാർഡ് ജേതാക്കൾക്ക് ആദരവും ട്രോഫികളും സമ്മാനിക്കും. മുൻനിര ചലച്ചിത്ര താരങ്ങളുടെ സാന്നിധ്യം ആദ്യ സീ കേരളം കുടുംബം അവാർഡ് നിശയ്ക്ക് കൂടുതൽ ചാരുത പകരും. സീ കേരളം കലാകാരന്മാർ സജ്ജമാക്കുന്ന വിവിധ പരിപാടികളും അവാർഡ് നിശയുടെ ഭാഗമായി വേദിയിലെത്തും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യ പാസുകളിലൂടെയായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com