Saturday, October 5, 2024
Homeഅമേരിക്കഎംപോക്സ് കേസ്: തായ്‌ലൻഡിൽ ആദ്യ കേസ് സ്ഥിരീകരിച്ചു

എംപോക്സ് കേസ്: തായ്‌ലൻഡിൽ ആദ്യ കേസ് സ്ഥിരീകരിച്ചു

ഏഷ്യയിലും എംപോക്സ് എത്തി. തായ്‌ലൻഡിൽ ആദ്യ കേസ് സ്ഥിരീകരിച്ചു. ഓ​ഗ​സ്റ്റ് 14ന് ​ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ത്തു​നി​ന്നെ​ത്തി​യ 66 വ​യ​സു​ള്ള യൂ​റോ​പ്യ​നിലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നു താ​യ്‌​ല​ൻ​ഡി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഡി​സീ​സ് ക​ൺ​ട്രോ​ൾ അ​റി​യി​ച്ചു.

മ​ധ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ എം​പോ​ക്സ് പ​ട​ർ​ത്തു​ന്ന ക്ലേ​ഡ് വ​ൺ ബി ​എന്നയിനം വൈ​റ​സ് ത​ന്നെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ലും ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​വു​മാ​യി ഇ​ട​പ​ഴ​കി​യ 43 പേ​രെ കണ്ടെത്തി. ഇ​വ​രെ മൂ​ന്നാ​ഴ്ച നി​രീ​ക്ഷി​ക്കും.

യു​റോ​പ്പി​ലെ ആ​ദ്യ കേ​സ് ക​ഴി​ഞ്ഞ​യാ​ഴ്ച സ്വീ​ഡ​നി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ആഫ്രിക്കയിൽ ഈ വർഷം മാത്രം 14,00-ത്തിലധികം എംപോക്സ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 524 പേർ മരണപ്പെട്ടു. ഇതിൽ 96 ശതമാനത്തിലധികം പേരും മരണപ്പെട്ടത് കോം​ഗോയിലാണ്.

കോം​ഗോ​യി​ൽ ആ​രം​ഭി​ച്ച എം​പോ​ക്സ് ബാ​ധ ബു​റു​ണ്ടി, കെ​നി​യ, റുവാ​ണ്ട, യു​ഗാ​ണ്ട രാ​ജ്യ​ങ്ങ​ളി​ലും പ​ട​രു​ക​യാ​ണ്. പു​തി​യ​യി​നം വൈ​റ​സ് മൂ​ല​മു​ള്ള രോ​ഗ​ത്തി​നു മ​ര​ണ​സാ​ധ്യ​ത കൂടു​ത​ലാ​യ​തി​നാ​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

രോ​ഗി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തി​ലൂ​ടെ​യാ​ണു രോ​ഗം പി​ടി​പെ​ടു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് പോ​ലെ അ​തി​വേ​ഗം പ​ട​രു​ന്ന രോ​ഗ​മ​ല്ല. പ​നി​യു​ടേ​തു​പോ​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ളും ച​ർ​മ​ത്തി​ൽ വ​സൂ​രി​യു​ടേ​തു​പോ​ലു​ള്ള ക​ല​ക​ളും രോ​ഗി​ക്കു​ണ്ടാ​കും. ബോധവത്കരണം, രോ​ഗി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷി​ക്ക​ൽ, വാ​ക്സി​നേ​ഷ​ൻ തുടങ്ങിയ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ രോ​ഗം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യും. എം​പോ​ക്സ് ബാ​ധി​ച്ച ഭൂ​രി​ഭാ​ഗം പേ​രി​ലും ല​ഘു​വാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ണു​ണ്ടാ​വു​ക. എ​ന്നാ​ൽ, ചി​ല​ർ​ക്കു മ​ര​ണ​കാ​ര​ണ​മാ​കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments