Wednesday, April 29, 2026
Homeകായികംവൈസ് ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണഡ്യയും മലയാളി താരം സഞ്ജു സാംസണും ടി20 ലോകകപ്പിനായി അമേരിക്കയിലെത്തി

വൈസ് ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണഡ്യയും മലയാളി താരം സഞ്ജു സാംസണും ടി20 ലോകകപ്പിനായി അമേരിക്കയിലെത്തി

ന്യൂയോര്‍ക്ക്: വൈസ് ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണഡ്യയും മലയാളി താരം സഞ്ജു സാംസണും ടി20 ലോകകപ്പിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ഇന്നലെ ഇന്ത്യൻ ടീമിനൊപ്പം ചേര്‍ന്ന ഹാര്‍ദ്ദിക് ടീമിനൊപ്പം പരശീലനത്തിനിറങ്ങിയതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് നായകനായിരുന്ന ഹാര്‍ദ്ദിക് മുംബൈ പ്ലേ ഓഫിലെത്താതെ പുറത്തായതിന് ശേഷം അവധി ആഘാഷിക്കാനായി ലണ്ടനിലേക്ക് പോയിരുന്നു. ഇവിടെനിന്നാണ് ഹാര്‍ദ്ദിക് യുഎസിലെത്തിയത്.

ഐപിഎല്ലിനുശേഷം വ്യകിതപരമായ ആവശ്യങ്ങള്‍ക്കായി ദുബായിലേക്ക് പോയ മലയാളി താരം സഞ്ജു സാംസണ്‍ ഇവിടെ നിന്നാണ് യുഎസിലെത്തിയത്. സഞ്ജുവും കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു. ഐപിഎല്ലിനുശേഷം ചെറിയ ഇടവേളയെടുത്ത വിരാട് കോലി മാത്രമാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പം ഇനി ചേരാനുള്ളത്.

വിരാട് കോലി നാളെയാണ് ലോകകപ്പിനായി യുഎസിലേക്ക് പോകുക എന്നാണ് വിവരം. വൈകിയെത്തിയ ഹാര്‍ദ്ദിക്കും സഞ്ജുവും നാളെ പുറപ്പെടുന്ന വിരാട് കോലിയും ഒന്നിന് ബംഗ്ലാദേശിനെതിരെ നടക്കുന്ന ഇന്ത്യയുടെ സന്നാഹ മത്സരത്തില്‍ കളിക്കില്ലെന്നാണ് സൂചന. ലോകകപ്പിന് മുമ്പ് ഇന്ത്യ ഒരേയൊരു സന്നാഹ മത്സരത്തില്‍ മാത്രമാണ് കളിക്കുന്നത്. അഞ്ചിന് അയര്‍ലന്‍ഡിനെതിരെ ആണ് ലോകകപ്പില്‍ ഇന്ത്യയുട ആദ്യ മത്സരം. ഒമ്പതിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മൊഹമ്മദ് സിറാജ്

റിസര്‍വ്: ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, അവേശ് ഖാന്‍.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com