Saturday, December 7, 2024
Homeഇന്ത്യപ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഇന്ത്യ സഖ്യം ഇന്ന് തീരുമാനിക്കും :,ഉദ്ധവ് താക്കറെ

പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഇന്ത്യ സഖ്യം ഇന്ന് തീരുമാനിക്കും :,ഉദ്ധവ് താക്കറെ

പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഇന്ത്യ സഖ്യം ഇന്ന് തീരുമാനിക്കുമെന്ന് ശിവസേന യുബിടി നേതാവ് ഉദ്ധവ് താക്കറെ. രാജ്യത്തെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാനും ഭരണഘടനയെ രക്ഷിക്കാനുമാണ് സഖ്യം രൂപീകരിച്ചതെന്നും യോഗത്തിന് മുന്നോടിയായി ഉദ്ധവ് താക്കറെ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിന് മികച്ച വിജയം നേടാൻ മോദിയുടെ സന്ദർശനം തുണയായെന്നും താക്കറെ പരിഹസിച്ചു.

തെലുങ്കുദേശം പാർട്ടി നേതാവ് എൻ ചന്ദ്രബാബു നായിഡു അടക്കമുള്ള നേതാക്കളുടെ പിന്തുണ ഇന്ത്യാ സഖ്യത്തിനുണ്ടാകുമെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിൽ നരേന്ദ്ര മോദി പ്രചാരണം നടത്തിയ മണ്ഡലങ്ങളിലെല്ലാം ബിജെപി കനത്ത പരാജയമാണ് നേരിട്ടതെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിൽ ഇന്ത്യ ബ്ലോക്ക് മികച്ച വിജയം നേടാൻ മോദിയുടെ സന്ദർശനം തുണയായെന്നും താക്കറെ പരിഹസിച്ചു. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments