Wednesday, April 29, 2026
Homeകേരളംബസ് ജീവനക്കാരുടെ മർദ്ദനമേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച സംഭവം; മലപ്പുറത്ത് ബസ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം.

ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച സംഭവം; മലപ്പുറത്ത് ബസ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം.

മലപ്പുറം: കോഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതിഷേധം. ബസ് തടഞ്ഞാണ് ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം.

തിരൂർ – മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസ് ജീവനക്കാർ മർദ്ദിച്ചതിന് പിന്നാലെയാണ് മാണൂർ സ്വദേശി അബ്ദുൾ ലത്തീഫ് മരിച്ചത്.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് ലത്തീഫിന് മർദ്ദനമേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ലത്തീഫിന്റെ ജീവൻ രക്ഷിക്കാനായില്ല.

വടക്കേമണ്ണയിലേക്ക് ഓട്ടംപോയി തിരിച്ചുവരുന്നതിനിടെ വഴിയില്‍നിന്ന് അബ്ദുള്‍ ലത്തീഫിന്റെ ഓട്ടോയിലേക്ക് യാത്രക്കാര്‍ കയറി. പിന്നാലെ വന്ന മഞ്ചേരി- തിരൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ ഓട്ടോ തടഞ്ഞുവെച്ച് ഇത് ചോദ്യം ചെയ്തു. പിന്നാലെ വാക്കേറ്റവും കൈയേറ്റവും നടന്നു. ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com