Wednesday, April 29, 2026
Homeസിനിമഹിറ്റടിച്ച് തുളു ചിത്രം 'തുടർ', ക്യാമറ ചലിപ്പിച്ചത് മലയാളി

ഹിറ്റടിച്ച് തുളു ചിത്രം ‘തുടർ’, ക്യാമറ ചലിപ്പിച്ചത് മലയാളി

വിഷ്ണു മോഹൻ

കർണാടകയിലെ തിയേറ്ററുകളിൽ തുടർ എന്ന തുളു ചിത്രം ഹൗസ്ഫുൾ ആയി ഓടിക്കൊണ്ടിരിക്കുമ്പോൾ ചിത്രത്തിന് ക്യാമറ ചലിപ്പിച്ച മലയാളിയായ ചന്തു മേപ്പയൂർ സന്തോഷത്തിലാണ്. മലയാളത്തിൽ സ്വതന്ത്ര ക്യാമറമാനായ
ചന്തുവിന്റെ ആദ്യ തുളു ചിത്രമാണ് തുടർ. മികച്ച അഭിപ്രായങ്ങളുമായി ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. സുമുഖ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിൽസൺ റിബലോ നിർമിച്ച ചിത്രം എൽട്ടൺ, തേജേഷ് പൂജാരി എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ബുക്ക്മൈഷോയിൽ റിലീസ് ചെയ്ത പടച്ചോന്റെ കഥകൾ എന്ന ആന്തോളജി ചിത്രമാണ് ചന്തു മേപ്പയൂർ സ്വതന്ത്ര ക്യാമറാമാൻ ആയ മലയാള ചിത്രം.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അന്തരം എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ക്യാമറാമാൻ കൂടിയാണ് ചന്തു . കൂടാതെ ദേശിയ അന്തർദേശിയ മാഗസീനുകളിൽ ചന്തുവിന്റെ ഫോട്ടോകൾ ശ്രദ്ധ നേടാറുണ്ട്.

വാർത്ത: വിഷ്ണു മോഹൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com