Wednesday, April 29, 2026
Homeഇന്ത്യമതപരിവർത്തനം ആരോപിച്ച്‌ മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു.

മതപരിവർത്തനം ആരോപിച്ച്‌ മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു.

മതപരിവർത്തനം ആരോപിച്ച്‌ മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു. ഗുണ ജില്ലയിലെ മോഹൻപുർ ഖുർദ് ഗ്രാമത്തിലാണ് സംഭവം. ബജ്റംഗ്ദള്‍ പ്രവർത്തകന്‍റെ പരാതിയില്‍ ഉത്തം ബരേല, വികാസ് ബരേല എന്നിവരെയാണ് അറസ്റ്റിലായത്.

പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കരോഡ് ഗ്രാമത്തില്‍ നിന്നുള്ള ബ്രിജേഷ് ബൈരാഗി എന്നയാളാണ് പരാതി നല്‍കിയത്.ഏപ്രില്‍ 5-ന് നടന്ന ഒരു യോഗത്തില്‍, ക്യാൻസർ ഉള്‍പ്പെടെയുള്ള ഗുരുതരമായ രോഗങ്ങള്‍ ക്രിസ്തുമതത്തില്‍ വിശ്വസിച്ചാല്‍ ഭേദമാകുമെന്ന് പാസ്റ്റർമാർ അവകാശപ്പെട്ടതായി പരാതിയില്‍ പറയുന്നു.

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് ഗോത്രവർഗക്കാരെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതായും ആരോപണമുണ്ട്.മതം മാറാൻ വിസമ്മതിച്ചാല്‍ രോഗങ്ങള്‍ ഭേദമാകില്ലെന്നും നിത്യമായ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു.സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com