Wednesday, April 29, 2026
Homeഅമേരിക്കഅൻവർ അനാഥൻ, സതീശോ ശോ ✍സുനില്‍ വല്ലാത്തറ, ഫ്‌ളോറിഡ

അൻവർ അനാഥൻ, സതീശോ ശോ ✍സുനില്‍ വല്ലാത്തറ, ഫ്‌ളോറിഡ

കേരള രാഷ്ട്രീയത്തിലെ എല്ലാ കാലഘട്ടങ്ങളിലും കേരളത്തിലെ സി പി എം മലപ്പുറത്തെ മല്ലന്മാരായ മുസ്ലീംലീഗിനെ തളയ്ക്കാൻ അവരുടെ പാർട്ടിയിൽ നിന്നോ അതല്ലെങ്കിൽ യൂ ഡി ഫ് മുന്നണിയിൽ നിന്നോ ഒരു പ്രബലനായ മലപ്പുറം നേതാവിനെ വളച്ചു സി പി എം പാളയത്തിൽ എത്തിക്കാറുണ്ട്

പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയി ചുമതലയേറ്റ തൊണ്ണൂറ്റി എട്ടുമുതൽ അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം ബംഗാളിൽ ജ്യോതിബസു ഇരുപത്തിയഞ്ചു വർഷം തുടർച്ചയായി സി പി എം നെ അധികാരത്തിൽ ഏറ്റി മുഖ്യമന്ത്രി ആയി ഇരുന്നപോലെ കേരളത്തിൽ കുറഞ്ഞത് തുടർച്ചയായി പതിനഞ്ചു വർഷമെങ്കിലും സി പി എം നെ അധികാരത്തിൽ കയറ്റി ഏറ്റവും കരുത്തനായ മുഖ്യമന്ത്രി ആകണം എന്നുള്ളതായിരുന്നു

ഇതിന്റെ ഭാഗമായി മലപ്പുറം സമ്മേളനത്തോടെ അച്ചൂതാനന്ദ വിഗ്രെഹം നടത്തി പാർട്ടി പിടിച്ചെടുത്ത പിണറായി രണ്ടായിരത്തി ആറിലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്നു സി പി എം അധികാരത്തിൽ കയറിയപ്പോൾ അച്ചൂതാനന്തനെ അധികാരം ഇല്ലാത്ത മുഖ്യമന്ത്രി ആക്കി അഞ്ചു വർഷം തനിക്കു ഇഷ്ടപ്പെട്ടവരെ മന്ത്രിമാർ ആക്കി പാർട്ടി സെക്രട്ടറി ഭരണം ആണ്‌ നടപ്പിലാക്കിയത്

രണ്ടായിരത്തി പതിനൊന്നിൽ ഉമ്മൻചാണ്ടി കേവലം രണ്ടു എം എൽ എ മാരുടെ മാത്രം ഭൂരിപക്ഷത്തിൽ അധികാരത്തിൽ കയറി മുഖ്യമന്ത്രി ആയപ്പോൾ ഘടക കക്ഷി പാർട്ടികളുടെ ഒരുപാട് സമ്മർദ്ദങ്ങൾക്ക് അടിമപ്പെടേണ്ടി വന്നു അതിന്റ ഭാഗമായി മുസ്ലിംലീഗിന് അഞ്ചാം മന്ത്രി സ്‌ഥാനം നൽകേണ്ടി വന്നു

ലീഗ് അഞ്ചാം മന്ത്രിയെ നേടിയെടുത്തപ്പോൾ ചങ്ങനാശ്ശേരിയിലെ എൻ എസ് എസ് ആസ്‌ഥാനത്തു നിന്നും കണിച്ചുകുളങ്ങരയിലെ എസ് എൻ ഡി പി ആസ്‌ഥാനത്തുനിന്നും വന്ന ക്രൂരമ്പുകളെ പ്രതിരോധിക്കാൻ ഉമ്മൻചാണ്ടി നന്നേ വിഷമിച്ചു. പക്ഷേ നല്ല മെയ് വഴക്കം ഉള്ള രാഷ്ട്രീയ അഭ്യാസിയായ ഉമ്മൻചാണ്ടി തന്റെ മന്ത്രി സഭയിലെ അംഗമായ തിരുവഞ്ചൂർ രാധാകൃഷ്ണന് ആഭ്യന്തര വകുപ്പ് കൊടുത്തു ചങ്ങനാശ്ശേരിയിൽ നിന്നുള്ള ആക്രമണത്തെ താൽക്കാലികമായി തടഞ്ഞു

രണ്ടായിരത്തി പതിനാറു മുതൽ തുടർച്ചയായി പതിനഞ്ചു വർഷം അതായതു തനിക്കു പരിപൂർണ ആരോഗ്യത്തോടെ രാഷ്ട്രീയത്തിൽ നിൽക്കാവുന്ന കാലം മുഖ്യമന്ത്രി ആയിരിക്കണം എന്നു നേരത്തെ ദൃഡ പ്രതിങ്ങ്ജ എടുത്തിരുന്ന പിണറായി ഉമ്മൻചാണ്ടി അധികാരത്തിൽ ഇരുന്ന അഞ്ചു വർഷതിനിടയിൽ ഉണ്ടായ സോളാർ വിവാദവും ബാർ കോഴയും ഊതി വീർപ്പിച്ചു ഉമ്മൻചാണ്ടിയെ പരമാവധി ദുർബലനാക്കാൻ പിന്നിൽ നിന്നു പ്രവർത്തിച്ചു

കുറ്റിപ്പുറത്തു കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ച കെ ടി ജലീലിലൂടെ മുസ്ലിംലീഗിന് കനത്ത പ്രഹരം കൊടുത്ത പിണറായി അടുത്തതായി ലക്ഷ്യം ഇട്ടതു നിലമ്പൂർ മണ്ഡലം ആയിരുന്നു. കോൺഗ്രസിന്റെ മലബാർ ബ്രാൻഡ് ആര്യടാൻ മുഹമ്മദ്‌ മുപ്പതു വർഷത്തിൽ ഏറെ കൈവശം വച്ചിരുന്ന നിലമ്പൂർ മണ്ഡലം അദ്ദേഹം രോഗവസ്‌ഥയിൽ ആയപ്പോൾ നടന്ന രണ്ടായിരത്തി പതിനാറിലെ തെരഞ്ഞെടുപ്പിൽ പകരം മത്സരിച്ച അദ്ദേഹത്തിന്റെ പൊന്നോമന പുത്രൻ ആര്യടാൻ ഷൗക്കത്തിനെ നേരിടാൻ പിണറായി മലപ്പുറത്ത്‌ നിന്നും കണ്ടു പിടിച്ച കോൺഗ്രസുകാരനും അതി സമ്പന്നനുമായിരുന്നു സാക്ഷാൽ പി വി അൻവർ

ജീവിത ലക്ഷ്യത്തിലേക്കു അടുത്തു കൊണ്ടിരുന്ന പിണറായി രണ്ടായിരത്തി പതിനാറിലെ പൊതു തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ നിന്നും മത്സരിച്ചു വൻ വിജയം നേടിയപ്പോൾ ഒപ്പം എൽ ഡി എഫ് ഉം നൂറു സീറ്റു നേടി അധികാരത്തിൽ എത്തി. വായോധികനായ അച്ചതാനന്ദൻ മലമ്പുഴയിൽ നിന്നും ജയിച്ചു വന്നെങ്കിലും നിയമസഭയുടെ മൂലയ്ക്ക് ഇരുത്തി പിണറായി മുഖ്യമന്ത്രി ആയി അധികാരം ഏറ്റു

തന്റെ ലക്ഷ്യ സാക്ഷാൽകാരത്തിനു കരുത്തു പകർന്നു കൊണ്ടു നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനു എതിരെ വൻ വിജയം നേടി നിയമസഭയിലേക്ക് നെഞ്ചു വിരിച്ചു കയറി വന്ന അൻവറിനെ പിണറായി ആലിംഗനം ചെയ്താണ് അന്ന് സ്വീകരിച്ചത്

അൻവറിന് മുൻപേ ഇടതുപക്ഷ സഹയാത്രികൻ ആയ കെ ടി ജലീൽ പാരആയതുകൊണ്ടു അന്ന് മന്ത്രി സ്‌ഥാനം നഷ്ടപ്പെട്ട അൻവറിന് പക്ഷേ പിണറായി നിരാശനാക്കിയില്ല മലപ്പുറം ജില്ലയുടെ മുടിചൂടാമന്നൻ ആക്കി

അങ്ങനെ കഴിഞ്ഞ ഒൻപതു വർഷമായി മലപ്പുറത്തെ കിരീടം വയ്ക്കാത്ത രാജാവായി വാഴ്ന്ന അൻവറിന് പക്ഷേ പാര ആയതു എ ഡി ജി പി അജിത്കുമാർ ആണ്‌

തുടരെ തുടരെ തനിക്കും കുടുംബത്തിനും എതിരെ ഉണ്ടാകുന്ന കേസുകൾ പ്രതിരോധിക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ സഹായം ആവശ്യമുള്ളതുകൊണ്ട് അതിന്റെ ഇടനിലക്കാരനായ അജിത്കുമാറിനെ പിണറായി മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ആക്കിയപ്പോൾ അജിത് കുമാറുമായി പലവട്ടം ഇടഞ്ഞ അൻവർ പിണറായിയുടെ ലിസ്റ്റിൽ നിന്നും ഔട്ടായി

പിണറായിയെ വെല്ലുവിളിച്ചു യൂ ഡി എഫ് ക്യാമ്പിൽ സ്‌ഥിരമായി കയറി ഇറങ്ങിയ അൻവറിന് കൂട്ടത്തിൽ എടുക്കാൻ ഭൂരിപക്ഷ കോൺഗ്രസ്‌ നേതാക്കളും മുസ്ലിം ലീഗ് ഉൾപ്പെടെ ഉള്ള യൂ ഡി എഫ് ലെ ഘടക കക്ഷികളും തയ്യാറായതാണ്

സി പി എം ന്റെ ഭീഷമചര്യന്മാർ ആയ ഇ എം എസ് നെയും നായനാരെയും അച്ചൂതാനന്ദനെയും കോൺഗ്രസിന്റെ മഹാരഥന്മാർ ആയ കെ കരുണാകരനും എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും ആദർശ രാഷ്ട്രീയത്തിലൂടെ നേരിട്ടപോലെ ആധുനിക രാഷ്ട്രീയത്തിന്റെ വക്താവായ രാഷ്ട്രീയ ചാണക്യൻ പിണറായി വിജയനെ നേരിടാൻ വളരെ ജൂനിയർ ആയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കഴിയുന്നില്ലേ അതോ അൻവറിന്റെ കാര്യത്തിൽ സതീശന് മറ്റെന്തെങ്കിലും അജണ്ട ഉണ്ടോ

സുനില്‍ വല്ലാത്തറ, ഫ്‌ളോറിഡ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com