Sunday, April 26, 2026
Homeഅമേരിക്കമഴമുടിപ്പിന്നലുകളഴിയുമ്പോൾ (കവിത) ✍ ജസിയഷാജഹാൻ

മഴമുടിപ്പിന്നലുകളഴിയുമ്പോൾ (കവിത) ✍ ജസിയഷാജഹാൻ

ചിലപ്പോൾ മഴയൊരു
പെരുമ്പറ കൊട്ടി
തകിലടി മേളം താളം തുള്ളി, മണ്ണിൻ
മാറിൽ തല്ലും…

ചിലപ്പോൾ മഴയൊരു
ഉന്മാദിനിപോൽ
ഉടലഴിച്ചാടി,യുള്ളം പൊട്ടി
കടലായ് തീരം നിറയും.

ചിലപ്പോൾ മഴയൊരു
പ്രണയിനിയായി
മൃദുസ്പർശയായി, ചന്നം പിന്നം
സിരകളെയാകെയുണർത്തും.

ചിലപ്പോൾ മഴയൊരു
കാമാതുരയായ്
സീൽക്കാരം മുറുകി പത്തി വിടർത്തി,
ഉൾക്കടലിൽ നുര ചിന്തും.

ചിലപ്പോൾ മഴയൊരു
വിരഹിണിയായി
വിഷാദാർദ്രയായി കണ്ണും നട്ട് ,
ഉമ്മറവാതിലിലുറയും.

ചിലപ്പോൾ മഴയൊരു
പൂവിതൾഗന്ധമായ്
കാറ്റിൻ കരങ്ങളിൽ മുങ്ങി
പ്പൊങ്ങി,
പെണ്ണഴ,കെഴുതിവരക്കും.

ചിലപ്പോൾ മഴയൊരു
രാത്രിസംഗീതമായ്
നിദ്രാതലങ്ങളെ പൂകി
പ്പുണർന്ന്,
ഒരു പുതപ്പിൻ കീഴിലുറങ്ങും.

ചിലപ്പോൾ മഴയൊരു
തഴപ്പായയായി
കറുത്തുവളർന്ന് തുണ്ടം
ഛേദിച്ച്, മണ്ണടരുകളിൽ
ചോരപ്പുഴയായൊഴുകും.

ജസിയഷാജഹാൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com