Sunday, April 26, 2026
Homeകഥ/കവിതഭ്രാന്ത് നിറയുമ്പോൾ (കവിത) ✍ രാഹുൽ രാധാകൃഷ്ണൻ

ഭ്രാന്ത് നിറയുമ്പോൾ (കവിത) ✍ രാഹുൽ രാധാകൃഷ്ണൻ

പ്രണയിനിക്ക് തൻ്റെ ചെവി മുറിച്ചെടുത്ത് നൽകിയ വിൻസെൻ്റ് വാൻ ഗോഗ് എന്ന വിശ്രുത ചിത്രകാരൻ ഇന്നും പ്രണയത്തിൽ മുറിപ്പെടുന്ന ഹൃദയത്തിൻ്റെ തെളിവാണ് 😢. വാലൻ്റൈൻ വീക്ക് തുടരുമ്പോൾ, ഈ അനശ്വര കാമുകനെ എങ്ങനെ മറക്കും

കവിത: ഭ്രാന്ത് നിറയുമ്പോൾ

അയാളുടെ അറ്റുപോയ ചെവി
അയാളുടെ പ്രണയിനിക്ക്
എന്നും ഓർത്തിരിക്കാൻ
അയാളുടെ ത്യാഗം!

അയാളുടെ ചിത്രരചന
കറുത്ത ആകാശത്തെ
തിളങ്ങുന്ന നക്ഷത്രങ്ങൾ
ആവാഹിക്കാൻ നടത്തിയ
വെമ്പൽ,

കിഴങ്ങ് തിന്നും മനുഷ്യർ,
അയാളുടെ ചിത്രങ്ങൾ
നിറച്ചപ്പോൾ,
പ്രിയ സഖി
മാത്രം അകലെ മറഞ്ഞുനിന്നു,

ഭ്രാന്തൻ എന്ന് വിളിപേര്
കിട്ടി,
അയാൾ വരച്ചുകൊണ്ടിരുന്നു,
വരയുടെ താളവും
നിറം തൻ മേളവും
ഒന്നിച്ചു ലയിച്ചു
ചിത്ര ഗീതമായി,

ഇനിയും വർണ ചിത്രങ്ങൾ
വരക്കുവാൻ ഏറെയുണ്ടെങ്കിലും,
വിഷാദ ഭാവം പുണ്ട്
അയാൾ അലറുകയാണ്!

വീണ്ടുമാ, അറ്റുപോയ ചെവി,
ഓർമ്മിപ്പിക്കുന്നു,
അറ്റു പോകാൻ വെമ്പി
നിൽക്കുന്ന പ്രിയ സഖി
തന്നുടെ ഓർമകൾ,

ഭ്രാന്തിൻ്റെ പക്ഷികൾ
അയാളുടെ മനസ്സിൽ
കൂടുകൂട്ടി നിദ്രയിൽ
ലയിച്ചിടുമ്പോൾ
അയാൾ പതിയെ തൻ്റെ
ബ്രഷ് നിലത്തിട്ടു മയങ്ങി!

രാഹുൽ രാധാകൃഷ്ണൻ✍

RELATED ARTICLES

1 COMMENT

  1. അത്ര ത്യാഗത്തിന്റെ ആവശ്യമില്ലായിരുന്നു. പാവം.

Leave a Reply to asifa afroze Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com