Sunday, April 26, 2026
Homeഅമേരിക്കവിജയത്തിന്റെ രസതത്രം ✍ ഹാഷിക് പി. കെ✍

വിജയത്തിന്റെ രസതത്രം ✍ ഹാഷിക് പി. കെ✍

ഈ ചിത്രം ഒരു ലളിതമായ കാഴ്ചയാണ്, പക്ഷേ അതിന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്നത് മനുഷ്യ മനസ്സിന്റെ ഒരു വലിയ സത്യം ആണ്. മുളക് കടിച്ചുകൊണ്ട് “എന്തൊരു എരുവാണ്!” എന്ന് പറയുമ്പോൾ ”സത്യത്തിൽ നാം മുളകിൽ നിന്ന് എന്താണ് പ്രതീക്ഷിച്ചത്?” മുളകിന്റെ സ്വഭാവം എരുവാണ്. അത് മധുരമാകുമെന്ന് മുളകിനൊരിക്കലും വാഗ്ദാനം ചെയ്തിട്ടില്ല. എന്നിട്ടും മുളക് കടിച്ചിട്ട് എരുവ് വന്നപ്പോൾ നാം അസ്വസ്ഥരാകുന്നു. “വല്ലാത്ത എരുവ്!” എന്ന് പറയുകയും ചെയ്യും.

ജീവിതത്തിലും ഇതേ കാര്യമാണ് സംഭവിക്കുന്നത്. ഒരു മനുഷ്യനോട്
* അവർ മാറുമെന്ന്
* അവർ നമ്മളെ പോലെ ചിന്തിക്കും എന്ന്
* അവർ നമ്മൾ പ്രതീക്ഷിക്കുന്ന വിധം പെരുമാറും എന്ന്
നാം പ്രതീക്ഷിക്കുന്നു. അവർ അവരുടെ സ്വഭാവത്തിൽ തന്നെയായിരിക്കുമ്പോൾ നമുക്ക് വേദന തോന്നുന്നു. നിരാശ തോന്നുന്നു. ചിലപ്പോൾ കോപം പോലും വരുന്നു. പക്ഷേ ഇവിടെ ചോദിക്കേണ്ട യഥാർത്ഥ ചോദ്യം ഇതാണ്: കുറ്റം മുളകിന്റെയാണോ, അതോ മുളകിൽ നിന്ന് മധുരം പ്രതീക്ഷിച്ച നമ്മുടെ മനസ്സിന്റെയാണോ?

ഒരു മനുഷ്യനെക്കുറിച്ച് നമ്മൾ മനസ്സിൽ ഒരു ചിത്രം സൃഷ്ടിക്കുന്നു. അത് യാഥാർത്ഥ്യത്തേക്കാൾ നമ്മുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും ചേർന്നൊരു ചിത്രം ആയിരിക്കും. ആ ചിത്രം തകരുമ്പോൾ വേദന ഉണ്ടാകുന്നു. സത്യത്തിൽ തകരുന്നത്
മറ്റെയാൾ അല്ല; നമ്മുടെ പ്രതീക്ഷയാണ്.
ഒരു ജീവിത ഉദാഹരണം: ഒരു സുഹൃത്ത്, ഒരിക്കലും സമയം പാലിക്കാത്ത ആളാണെന്ന് നമുക്ക് അറിയാം. എന്നിട്ടും “ഇന്ന് എങ്കിലും അവൻ മാറിയേക്കും” എന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നു. അവൻ വൈകുമ്പോൾ നമ്മൾ വേദനിക്കുന്നു. അവൻ മുളകാണ്.
നമ്മൾ മധുരം പ്രതീക്ഷിച്ചു. ബന്ധങ്ങളിലും ഇതുതന്നെയാണ്:
* മാറാത്ത ആളിൽ നിന്ന് മാറ്റം പ്രതീക്ഷിക്കുമ്പോൾ
* കൊടുക്കാൻ അറിയാത്തവരിൽ നിന്ന് സ്നേഹം പ്രതീക്ഷിക്കുമ്പോൾ
* ഉത്തരവാദിത്വമില്ലാത്തവരിൽ നിന്ന് സുരക്ഷ പ്രതീക്ഷിക്കുമ്പോൾ
വേദന ഉറപ്പാണ്. ഇത് തിരിച്ചറിയുമ്പോഴാണ് ഒരു വലിയ Liberation സംഭവിക്കുന്നത്.
മുളകിനെ മുളകായി സ്വീകരിക്കുമ്പോൾ നമുക്ക് എരുവ് നിയന്ത്രിക്കാം. അല്ലെങ്കിൽ മുളക് കഴിക്കാതിരിക്കാം, എരുവ് പ്രതീക്ഷിച്ചു കൊണ്ട് മുളക് കഴിക്കാം.

ഹാഷിക് പി. കെ✍

National Federation of NLP (NFNLP
Master Practitioner & Certified Trainer USA

RELATED ARTICLES

1 COMMENT

Leave a Reply to Saji. T Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com