ടെഹ്റാൻ: ചൈനയും ഇന്ത്യയും നാഗരികതയുടെ കളിത്തൊട്ടിലുകളാണെന്ന് ഇറാൻ. യുദ്ധക്കുറ്റവാളിയായ പ്രസിഡന്റ് ഇറാൻ നാഗരികതയെ നശിപ്പിക്കുമെന്ന് എവിടെ നിന്നാണോ ഭീഷണിപ്പെടുത്തിയത് ആ സ്ഥലമാണ് നരകം.
ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ ‘നരകതുല്യമായ സ്ഥലങ്ങള്‍’ എന്നു വിശേഷിപ്പിക്കുന്ന ഒരു ടോക്ക് ഷോയുടെ ട്രാൻസ്ക്രിപ്റ്റ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റീപോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇറാന്റെ വിമർശനാത്മകമായ പ്രതികരണം.
ഹൈദരാബാദിലെ ഇറാനിയൻ എംബസി എക്സില്‍ എഴുതി. ‘ഭിന്നിപ്പിച്ച് ഭരിക്കുക; പക്ഷെ ട്രംപ് യാതൊരു നിയമമില്ലാതെ ഭിന്നിപ്പിക്കുകയാണ്,’ എംബസി മറ്റൊരു പോസ്റ്റില്‍ പറഞ്ഞു.അമേരിക്കൻ റേഡിയോ ഹോസ്റ്റ് മൈക്കിള്‍ സാവേജ് നടത്തിയ ഒരു ടോക്ക് ഷോയുടെ ട്രാൻസ്ക്രിപ്റ്റ് ട്രംപ് റീപോസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഈ വിശദീകരണം വന്നത്.



