വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ മങ്ങികഴിഞ്ഞ് വോട്ടും കഴിഞ്ഞു. വിളക്കിൽ എണ്ണയുമൊഴിച്ച് പൂഞ്ഞാറിലെ മൂന്നു സ്ഥാനാർത്ഥികളും കാത്തിരിക്കയാണ്. ആരുടെ വിളക്കാണ് അണയുന്നതെന്ന് താമസിയാതെ അറിയാം . മൂന്ന് സ്ഥാനാർത്ഥികളും വിജയം നേടുമെന്ന് തട്ടിവിടുന്നുണ്ടെങ്കിലും ഒരാളെ ഇലക്ഷനിൽ ജയിക്കുകയുള്ളുവെന്ന് ജനങ്ങൾക്കറിയാം . ഭരണ വിരുദ്ധ തരംഗം ആഞ്ഞടിക്കുന്ന വേളയിൽ വിള കൊയ്തെടുക്കാമെന്നാണ് ബി.ജെ .പിയും കോൺഗ്രസ്സും മനപ്പായസമുണ്ണുന്നതെങ്കിലും അത്ര നിസ്സാരമല്ല പൂഞ്ഞാർ മണ്ഡലം നേടിയെടുക്കാനെന്നാണ് ജനസംസാരം . എങ്കിലും കഴിഞ്ഞതവണ രണ്ടാമത് നിന്നയാൾ മൂന്നാമതാകുകുവാൻ സ്വയം ബലിയാടായ കാഴ്ച നാം കണ്ടു കഴിഞ്ഞു .
പൂഞ്ഞാറിലെ പഴയസിംഹമെന്ന പേരിലെ P.C ജോർജ് എഴുതവണ MLA ആയി നിയമസഭ കണ്ട കരുത്തുറ്റ സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിക്കുന്നതാണ് പൂഞ്ഞാർ കേരളം ഉറ്റു നോക്കുന്നത് .
കഴിഞ്ഞ തവണ 16000 വോട്ട് ഭൂരിപക്ഷം നേടി ജയിച്ച LDFൻ്റെ സ്ഥാനാർത്ഥി സബാസ്റ്റ്യൻ കുളത്തിങ്കൽ ശക്തനായി നിൽക്കുന്നത് , P.C ജോർജിന് അത്ര ഭീഷണി യില്ലെന്നാണ് BJP പറയുന്നത് .പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് BJP യാണ് ഇപ്പോൾ ഭരിക്കുന്നതെന്നും ഇത് BJ P ക്കു ഗുണം ചെയ്യുമെന്ന് അവർ പറയുന്നുണ്ടെങ്കിലും കണക്ക് അത്ര ശരിയായി വരുമോയെന്നു കണ്ടറിയാം.
UDFൻ്റെ സ്ഥാനാർത്ഥി ഇവിടെ അഡ്വക്കേറ്റ് സബാസ്റ്റ്യൻ എം. ജെ യാണ് . പുതിയ സ്ഥാനാർത്ഥി ആയതിനാൽ അഴിമതി തുടങ്ങിയിട്ടില്ലെന്നത് നല്ലത് തന്നെ . ലോയർ മാത്രമല്ല നല്ല ഒരു കൃഷിക്കാരനുമാണ് ഇദ്ദേഹം . മലയോര മേഖലയായ ഇവിടുത്തെ പ്രധാന ഉൽപന്നമായ റബ്ബറിൻ്റെ തകർച്ചയും വന്യജീവി ആക്രമണ ശല്യവും പട്ടയ പ്രശ്നവും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു . P.C ജോർജ് ഇതിനു വേണ്ടി കുറെയേറെ അധര വ്യായാമം നടത്തിയ കാര്യം വിസ്മരിക്കുന്നില്ല .
കഴിഞ്ഞ MLA സബാസ്റ്റ്യൻ കുളത്തുങ്കൽ അവിടുത്തെ റോഡ് ശൃംഖലയുടെ നവീകരണം നടത്തി മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ DM, DC നിലവാരത്തിലെത്തിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയിട്ടുണ്ട് . ഇവിടുത്തെ സർക്കാർ സ്കൂളുകൾ ഇദ്ദേഹം ഫണ്ട് നൽകി ഹൈടെക് ആക്കിയിട്ടുണ്ട് .കൂട്ടിക്കൽ ,പൂഞ്ഞാർ തെക്കേക്കര ഇവിടങ്ങളിൽ ഉണ്ടായ പ്രളയ പ്രശ്നങ്ങൾക്കു പരിഹാരമായി ധാരാളം വീടു നൽകി സഹായിച്ചു . ഇതൊക്കെ ആയാലും ധാരാളം അഴിമതി പ്രശ്നം ഇദ്ദേഹത്തിൻ്റെ പേരിൽ ജനങ്ങൾ മെനെഞ്ഞ് എടുത്ത് കാണിക്കുന്നുമുണ്ട് .
P.C ജോർജും പൂഞ്ഞാറിൽ നല്ല വികസനം കൊണ്ടുവന്ന വ്യക്തി തന്നെ. മൂന്നു സ്ഥാനാർത്ഥികളും നല്ല കരുത്തുറ്റ സ്ഥാനാർത്ഥികൾ തന്നെ . P.C ജോർജ് എന്ന പൂഞ്ഞാർ ആശാൻ 7 പ്രാവശ്യം MLA ആവുകയും 2016 ൽ സ്വതന്ത്രനായി 27000-ൽ പരം ഭൂരിപക്ഷ ത്തിന് ജയിച്ചതുമാണ്. എന്നാൽ കഴിഞ്ഞ തവണ സബാസ്റ്റ്യൻ കുളത്തിങ്കൽ LDF സ്ഥാനാർത്ഥി 16000ൽപരം ഭൂരിഷം നേടിയെങ്കിൽ 43000 വോട്ട് PCയുടെ പിടിച്ചെടുത്തുവെങ്കിൽ ന്യൂനപക്ഷ ഏകീകരണവും കൂടി വന്നാൽ P.C ജോർജ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുവാൻ സാദ്ധ്യത കാണുന്നുണ്ട് .
ഒൻപത് ഗ്രാമ പഞ്ചായത്തും ഇരാട്ടു പേട്ട നഗരസഭയുമാണ് ഈ മണ്ഡലത്തിലെങ്കിൽ ഇരാട്ടുപേട്ട നിശ്ചയിക്കും ആരാണ് വിജയി എന്നത് . ഒരിക്കൽ ഈരാട്ടു പേട്ടക്കാർ പി.സി ജോർജിനെ വാനോളം ഉയർത്തിയതെങ്കിൽ ഇന്നദ്ദേഹം വായിൽ തോന്നുന്നത് കോതക്ക് പാട്ടാക്കി അതിൻ്റെ അപ്പോസ്തലനുമായി നില മോശമാക്കി . സഭക്ക് എതിരേ നിന്നതും FCRA പ്രശ്നവും സ്ഥിരം പാർട്ടി മാറലും ജനങ്ങളുടെ വിശ്വാസം നശിപ്പിച്ചു വെന്നതിൽ തർക്കമില്ല .
2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ആൻ്റോ ആൻ്റെണി പൂഞ്ഞാറിൽ 12000 വോട്ട് ലീഡ് ചെയ്തതും മുസ്ലിം വോട്ടുകളും ക്രിസ്ത്യൻ വോട്ടുകളും നിഷ്പക്ഷരായ ഹിന്ദു വോട്ടുകളും ഭരണ വിരുദ്ധ വികാരവും നേടിയെടുത്താൽ UDF സ്ഥാനാർത്ഥി സബാസ്റ്റ്യൻ എം. ജെ .ഇവിടെ ജയിക്കുമെന്നാണ് അനുമാനം . എന്തായാലും P.C ജോർജ് ജയിക്കുവാൻ സാദ്ധ്യത തീരെയില്ല. BJP സ്ഥാനാർത്ഥി കേരളത്തിലെ നിയമസഭയിൽ പോയിരുന്നിട്ട് കാര്യമില്ലെന്നും ഭരണം UDF നാണെങ്കിൽ മണ്ഡലത്തിലെ അഭിവൃദ്ധിക്ക് ഒരു ഭരണ MLA എന്ന സ്ഥിതിയിൽ സബാസ്റ്റ്യൻ എം. ജെ വരട്ടെയെന്നും ജനം തീരുമാനിക്കുന്നെങ്കിൽ UDFനാണ് വിജയം .
ആരു ജയിച്ചാലും നാടിന് നൻമ വരുത്തട്ടെയെന്ന് ആശംസിച്ചുകൊണ്ട് തൽക്കാലം നിർത്തട്ടെ .
അടുത്തത് പുതുപ്പള്ളിയിലേക്ക് . ജയ്ഹിന്ദ്



