പൂന്താനം കവിയെപ്പോൽ
പണ്ഡിതനല്ലല്ലോ ഞാൻ
കണ്ണാ നിൻ പൂമേനി
വർണ്ണിക്കുവാൻ
പാമരനാം ഞാൻ നിൻ
സവിധത്തിലണയു
മ്പോൾ
ആനന്ദമോടെന്നെ വിളിക്കുകില്ലേ..
നീലക്കാർവർണ്ണാ നിൻ താരുടൽ
ചൂടുന്ന
കൗസ്തൂഭ കാന്തി
കൺനിറയെ കാണാൻ
കാത്തുനിൽക്കുക
യാണിന്നേകനായ് നിൻ മുന്നിൽ
ഞാൻ
കാരുണ്യവാരിധേ കനിയുകില്ലേ..
പൊൻവേണു ചുംബിക്കും
പവിഴാധരങ്ങളാൽ
ശ്രീപതേ നീയെന്നെ വിളിക്കുകില്ലേ
പീലിത്തിരുമുടി താളത്തിലാട്ടി നീ
കൺമുനയെൻ നേർക്കു
നീട്ടുകില്ലേ..
പൊൻവള കിലുകിലെ കിലുക്കി നീ
വന്നെന്നെ
നെഞ്ചോടുചേർത്തൊന്നു പുണരുകില്ലേ
നാരായണീയം നൽകും തിരുനാമ
പുണ്യങ്ങൾ
നാരായണാ എനിക്ക്
നൽകുകില്ലേ..
വില്വമംഗലത്തിന് ദർശനം
കൊടുത്ത പോൽ
ആത്മാവിലാനന്ദം നൽകുകില്ലേ
മോക്ഷമാം നിൻ
പാദപത്മങ്ങൾ പുണരുവാൻ
അടിയന് അനുവാദം നൽകുകില്ലേ
കണ്ണാ അടിയന് അനുവാദം
നൽകുകില്ലേ.




Nice💐