എല്ലാവർക്കും നമസ്കാരം
മുരിങ്ങപ്പൂ കറി ഉണ്ടാക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ എങ്ങനെ എന്ന് നോക്കാം
🌺മുരിങ്ങപ്പൂ കറി
🍂ആവശ്യമുള്ള സാധങ്ങൾ
🌺കഴുകി വൃത്തിയാക്കിയ മുരിങ്ങപ്പൂ-ഒരു ബൗൾ
🌺പരിപ്പ്-1കാൽ കപ്പ്
🌺വെള്ളം-ആവശ്യത്തിന്
🌺ഉപ്പ്-പാകത്തിന്
🌺മഞ്ഞൾപ്പൊടി-കാൽ ടീസ്പൂൺ
🌺മുളകുപൊടി-അര ടീസ്പൂൺ
🍂അരയ്ക്കാൻ
🌺തേങ്ങ ചിരകിയത്-ഒരു കപ്പ്
🌺ചെറിയ ഉള്ളി-അഞ്ചാറെണ്ണം
🌺പച്ചമുളക്-രണ്ടെണ്ണം
🌺ജീരകം-ഒരു നുള്ള്
🌺വെള്ളം ആവശ്യത്തിന്
🍂വറുത്തു കൊട്ടാൻ
🌺വെളിച്ചെണ്ണ-നാല് ടീസ്പൂൺ
🌺കടുക്-ഒരു ടീസ്പൂൺ
🌺ഉഴുന്നുപരിപ്പ്-ഒരു ടീസ്പൂൺ
🌺ചുവന്ന മുളക്-രണ്ടെണ്ണം
🌺കറിവേപ്പില-ഒരു തണ്ട്
🍂ഉണ്ടാക്കുന്ന വിധം
🌺പരിപ്പ് വേവിക്കുക. അരയ്ക്കാനുള്ള ചേരുവകൾ വെള്ളം ചേർത്ത് മയത്തിൽ അരച്ചെടുക്കുക.
🌺വേവിച്ച പരിപ്പിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, മുരിങ്ങപ്പൂ എന്നിവ ചേർത്ത് വേവിക്കുക. അരച്ചത് ചേർത്ത് നന്നായി തിളപ്പിക്കുക. സ്റ്റൗവ് ഓഫ് ചെയ്ത് അടച്ചു വയ്ക്കുക.
🌺വെളിച്ചെണ്ണ ചൂടാക്കി കടുക് ചേർത്ത് പൊട്ടുമ്പോൾ ഉഴുന്നുപരിപ്പ് ചേർത്ത് മൂപ്പിക്കുക അതിലേക്ക് മുളകും കറിവേപ്പിലയും ചേർത്തിളക്കി കറിയിലേക്ക് ചേർക്കുക. ഉച്ചയൂണിന് വിളമ്പാൻ രുചികരമായ കറി തയ്യാർ.