കടുത്തുരുത്തി: വീടും സ്‌ഥലവും ജപ്തി ചെയ്തു വീട്ടുകാരെ ഇറക്കിവിട്ട ശേഷം വീട് ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചു നിര ത്തി. കടുത്തുരുത്തി അർബൻ ബാങ്കാണു ഹൈക്കോടതി ഉത്തരവിൻ്റെ മറവിൽ കൊ ടും ക്രൂരത കാട്ടിയത്. വീടിനകത്തുണ്ടായി രുന്ന വീടിൻ്റെ ഉടമ കോതനല്ലൂർ മണ്ണാരം കലായിൽ അജികുമാർ, രണ്ടു പെൺമക്ക ളെയും ഇറക്കിവിട്ട ശേഷമാണു വീട് ഇടി ച്ചു നിർത്തിയത്.
വീടും, സ്‌ഥലവും ഉടമയിൽ നിന്നും തീ രിച്ചുപിടിക്കാൻ ബാങ്ക് ഹൈകോടതിയിൽ കൊടുത്ത കേസ് ബാങ്കിന് അനുകൂലമായ വിധി ലഭിച്ചിരുന്നു. വീട്ടിൽ താമസിച്ചിരു ന്ന കുടുംബത്തെ ഇറക്കിവിടാൻ ബാങ്ക് അ ധിക്യതർ പോലീസ്, ഫയർ ഫോർഴ്സ്, അംബുലൻസ് എന്നിവയുടെ സഹായ ത്തോടെയാണ് എത്തിയത്അജികുമാർ അസ്വസ്‌ത പ്രകടിപ്പിച്ചതോടെ ഇവരെ അംബുലൻസിൽ കയറ്റി കടുത്തുരുത്തി കോ ഓപറേറ്റിവ് ആശുപത്രിയിലേക്കു മാ റ്റി. ഈ സമയം അജി കുമാറിൻ്റെ ഭാര്യ സ വിത പുറത്തു ജോലിക്കു പോയിരിക്കുക യായിരുന്നു.



