Friday, April 24, 2026
Homeഅമേരിക്കആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ രണ്ടാനമ്മയ്ക്ക് ജീവപര്യന്തം

ആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ രണ്ടാനമ്മയ്ക്ക് ജീവപര്യന്തം

-പി പി ചെറിയാൻ

ലാൻസിംഗ് (മിഷിഗൺ): ആറുവയസ്സുകാരനായ രണ്ടാം മകൻ കൈറൺ കെലിമാനെ (Kyron Keleman) ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാനമ്മ എലീസ കെലിമാന് (34) കോടതി പരോൾ ഇല്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

2024 ജനുവരിയിൽ മിഷിഗണിലെ ഒരു ഹോട്ടലിലായിരുന്നു കൊലപാതകം. കൈറണിന്റെ വയറ്റിൽ ഏൽപ്പിച്ച മാരകമായ പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. തനിക്ക് കുട്ടിയെ ഇഷ്ടമല്ലെന്നും അവനെ പരിചരിക്കുന്നത് മടുത്തുവെന്നും എലീസ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി കോടതിയിൽ തെളിഞ്ഞു. ശിശുക്ഷേമ വകുപ്പിന്റെയും പോലീസിന്റെയും വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് പ്രോസിക്യൂട്ടർ വിമർശിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com