Saturday, September 21, 2024
Homeഅമേരിക്കചിക്കാഗോ മാർ തോമ ശ്ലീഹാ കത്തിഡ്രലിൽ വി.തോമാശ്ലീഹായുടെ തിരുന്നാൾ. 

ചിക്കാഗോ മാർ തോമ ശ്ലീഹാ കത്തിഡ്രലിൽ വി.തോമാശ്ലീഹായുടെ തിരുന്നാൾ. 

ജോർജ് അമ്പാട്ട്

ചിക്കാഗോ:- ഭാരത അപ്പസ്തോലനും ഇടവക മധ്യസ്ഥനുമായ വി.തോമശ്ലീഹാ യുടെ ദുകറാന തിരുന്നാൾ ബെൽവുഡിലുള്ള സീറോ മലബാർ കത്തിഡ്രലിൽ അത്യാഡംബരപൂർവ്വം കൊണ്ടാടുന്നു. ജൂൺ മാസം 28 മുതൽ ജൂലൈ മാസം 6 വരെ എല്ലാ ദിവസവും വി. തോമാ ശ്ലീഹായുടെ നൊവേന ഉണ്ടായിരിക്കുന്നതാണ്.
ജൂൺ 30 നു് വൈകീട്ട് 5 മണിയ്ക്ക് രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിൻ്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നടത്തുന്നതോടെ തിരുന്നാളിന് തുടക്കം കുറിയ്ക്കുന്നതായിരിക്കും . ബീനാ വള്ളിക്കളം , നിഷാ മാണി, ലത കൂള , റോസ് വടകര, സുജിമോൾ ചിറയിൽ, അലിഷ്യ ജോർജ്, ആൻ വടക്കുംച്ചേരി എന്നിവരുടെ നേതൃത്വത്തിലുള്ള ഇടവകയിലെ വനിതകളാണ് ഈ വർഷത്തെ തിരുന്നാളിന് നേതൃത്വം നൽകുന്നത്.

മെത്രാഭിഷേകത്തിൻ്റെയും തുപതാ സ്ഥാപനത്തിൻ്റെയും ഓർമ്മ ദിവസമായ ജൂലൈ ഒന്നിന് ബിഷപ്പ് മാർ ജേക്കബ്ബ് അങ്ങാടിയത്തിൻ്റെ മുഖ്യ കാർമികത്വത്തിൽ വൈകിട്ട് 7 മണിക്ക് ആഘോഷമായ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
വി. തോമാ ശ്ലീഹായുടെ ദുക്റാന തിരുന്നാളായ ജൂലൈ 3 ന് ഇടവക വൈദികനായ ഫാ: ജോർജ് പാറയിലിൻ്റെ മുഖ്യകാർമികത്വത്തിൽ ഇംഗ്ലീഷിലുള്ള റാസ കുർബാന ഉണ്ടായിരിക്കുന്നതാണ്.  ജൂലൈ 4 ന് മാർ ജേക്കബ്ബ് അങ്ങാടിയത്തിൻ്റെ മുഖ്യ കാർമികത്വത്തിൽ മലയാളത്തിലുള്ള റാസ കുർബാനയ്ക്ക് വികാരി ജനറൽ ഫാ : ജോൺ മേലേപ്പുറം, പ്രെക്യുറേറ്റർ ഫാ: കുരിയൻ നെടുവിലിച്ചാലുങ്കൽ  പ്രൊ ചാൻസലർ ഫാ: ജോൺസൺ സേവ്യർ എന്നിവർ സഹകാർമികരായിരിക്കും .

ജൂലൈ 5 ന് വൈകിട്ട് 5 മണിക്ക് രുപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ വിശുദ്ധ ബലിക്ക് ശേഷം വർണവൈവിധ്യമായ കലാപരിപാടികളോടു കൂടി സീറോ മലബാർ നൈറ്റ് അരങ്ങേറുന്നു .

ജൂലൈ 6 ശനിയാഴ്ച രാവിലെ 10 മണിക്ക് മാർ ജോയി ആലപ്പാട്ടിൻ്റെ പ്രത്യേകക്ഷണം സ്വീകരിച്ച് ചിക്കാഗോയിലെത്തിച്ചേരുന്ന സീറോ മലബാർ രുപതാദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പിതാവിന് ഇടവക ജനമെന്നാകെ സ്വീകരണം നൽകുന്നു. സഭാദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായി വടക്കെ അമേരിക്കയിലെ സ്വന്തം സഭാംഗങ്ങളെ കാണാൻ എത്തുന്നത് ഏറെ സന്തോഷപൂർവ്വം ദൈവജനം കാണുന്നു. സ്വീകരണത്തിനു ശേഷം 10.30 ന് മാർ റാഫേൽ തട്ടിൽ പിതാവിൻ്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ  ദിവ്യബലി ഉണ്ടായിരിയ്ക്കും . ദിവ്യ ബലിയ്ക്ക് ശേഷം പാരിഷ് ഹാളിൽ അനുമോദന യോഗവും എല്ലാവർക്കും സ്നേഹവിരുന്നും ഉണ്ടായിരിക്കും.  വൈകിട്ട് 5 മണിയക്ക് വികാരി ജനറൽ ഫാ: തോമസ് മുളവനാലിൻ്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയ്ക്ക് ശേഷം 7 മണിയ്ക്ക് ആരംഭിക്കുന്ന പ്രസുദേന്തി നൈറ്റ് പ്രമുഖ സംഗീത സംവിധായകൻ ഔസേപ്പച്ചൻ്റെ നേതൃത്വത്തിൽ മൂന്നൂറിലധികം ഗായകർ ഉൾകൊള്ളുന്ന സംഗീതസന്ധ്യയോടെ ആരംഭിക്കുന്നതായിരിക്കും. വൈവിധ്യമാർന്ന കലാരൂപങ്ങളും അന്നേ ദിവസം അരങ്ങേറുന്നു.

മുഖ്യ തിരുന്നാൾ ദിനമായ ജൂലൈ 7 ഞായറാഴ്ച വൈകിട്ട് 5 മണിയ്ക്ക് അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിൻ്റെ മുഖ്യകാർമികത്വത്തിൽ തിരുന്നാൾ കുർബാന അർപ്പിക്കപ്പെടും. തുടർന്ന് ഭക്തിസാന്ദ്രമായ പട്ടണ പ്രദക്ഷിണവും കരിമരുന്ന് പ്രകടനവും ഉണ്ടായിരിയ്ക്കും.  തിരുന്നാൾ വിജയത്തിനായി അനേകം കമ്മറ്റികൾ രൂപികരിച്ച് കൈക്കരന്മാരായ ബിജി സി മാണി , വിവിഷ് ജേക്കബ്ബ് , ബോബി ചിറയിൽ, സന്തോഷ് കാട്ടൂക്കാരൻ , ഡേവിഡ് ജോസഫ്, ഷാരോൺ തോമസ് തുടങ്ങിയവർ അക്ഷീണം പ്രയന്തിച്ചു വരുന്നു.

നമ്മുടെ പിതാവായ മാർ തോമാ ശ്ലീഹായുടെ തിരുന്നാളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ : തോമസ് കടുകപ്പി ള്ളിയും, സഹ വികാരി ഫ: ജോയൽ പയസും അറിയിക്കുന്നു.

ജോർജ് അമ്പാട്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments