Monday, April 20, 2026
Homeകഥ/കവിതഊഞ്ഞാൽ (കവിത) ✍ വി കെ. അശോകൻ

ഊഞ്ഞാൽ (കവിത) ✍ വി കെ. അശോകൻ

ഉണ്ണിക്കുട്ടന് ഊഞ്ഞാൽ കെട്ടാൻ
മുറ്റത്തില്ലൊരു മാവോ, പ്ലാവോ
ഓണത്തിന്നും, ആതിര രാവിലും
ഊഞാലാടിയ കഥകൾ കേട്ട്
ഉണ്ണിക്കുട്ടന് മോഹം മൂത്തു,
ഊഞ്ഞാലാടൻ വാശി പിടിച്ചു

തെക്ക് വടക്ക് നിന്നൊരു മാവുകൾ,
കിഴക്കെ ദിശയിലെ വരിക്ക പ്ലാവും
എന്തെ അമ്മേ, മുറിച്ചു കളഞ്ഞു

കാലം പോകെ പത്തായത്തിൽ പഞ്ഞം
കയറി, കാശ്ശിന് വേണ്ടി മരങ്ങൾ
മുറിച്ചു
വേരുകൾ പതിയെ ഉണങ്ങി ദ്രവിച്ചു
തറവാടിൻ്റെം വേരുകളറ്റു…

പഴകി ദ്രവിച്ച മേൽക്കൂരയിലോ,
ഉണ്ണിക്കുട്ടന് ഊഞ്ഞാൻ കെട്ടാൻ
ഉറപ്പുള്ളൊരു കഴുക്കോലില്ല…

അമ്മയിനിയും കഥ പറയേണ്ട,
ഊഞ്ഞാലിൻ കഥ തീരെ വേണ്ട
കാറ്റത്താടണ ഇലകൾ കണ്ട്
ഉണ്ണിക്കുട്ടൻ വെറുതെയിരിക്കാം..

വി കെ. അശോകൻ✍

RELATED ARTICLES

1 COMMENT

  1. കാലത്തിൻ്റെ മാറ്റം. ഇന്ന് ഊഞ്ഞാൽ കെട്ടാൻ വാശിപിടിക്കുന്ന ഉണ്ണികുട്ടന്മാരുണ്ടോ?
    ആശംസകൾ

Leave a Reply to സലീൽ Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com