തിരുവനന്തപുരം നെട്ടയം മലമുകളിൽ ബിജെപി പ്രവർത്തകരും നാട്ടുകാരും തമ്മില് സംഘർഷം. പോലീസുകാർക്ക് മർദനമേറ്റു. നിലവിൽ സംഘർഷത്തിൽ അയവ് വന്നിട്ടുണ്ട്. വെകിട്ട് 6 മണിക്ക് ആണ് സംഘർഷം തുടങ്ങിയത്. രണ്ട് വീട്ടുകാരും തമ്മിലുള്ള പ്രശ്‌നമാണ് സംഘർഷമായി മാറിയതെന്നാണ് വിവരം.
ബിജെപി പ്രവർത്തകർക്ക് നേരെ ഈ പ്രദേശത്തെ ഒരാൾ നഗ്നതാ പ്രദർശനം നടത്തിയെന്നും അത് ചോദിക്കാനെത്തിയതാണ് സംഘർഷത്തിൽ കലാശിച്ചതെന്നും ബിജെപി പ്രവർത്തകർ ആരോപിക്കുന്നു. പൊലീസ് ബിജെപി പ്രവർത്തകർക്ക് നേരെ മൃഗീയമായി ലാത്തിച്ചാർജ് നടത്തിയെന്നും ആരോപണമുണ്ട്. പുറത്ത് നിന്ന് ആരും എത്തിയിട്ടില്ലെന്നും പൊലീസ് പ്രശ്‌നം ഗുരുതരമാക്കിയെന്നും ഇവർ ആരോപിക്കുന്നു.
എന്നാൽ, രാഷ്ട്രീയ സംഘട്ടനമല്ല എന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്തെ ഒരു യുവാവിനെ ബിജെപി പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്നും അത് ചോദ്യം ചെയ്തതാണ് ഇത്തരമൊരു പ്രശ്‌നത്തിലേക്ക് എത്തിയതെന്നും നാട്ടുകാർ പറഞ്ഞു. യുവാവിനെതിരെ ബിജെപി കൊടുക്കാൻ ശ്രമിച്ചത് കള്ളപ്പരാതിയെന്നും സംഘർഷം തുടങ്ങാൻ കാരണം അതിർത്തി പ്രശ്‌നമെന്നും നാട്ടുകാർ പറഞ്ഞു. ആർഎസ്എസ് – ബിജെപി പ്രവർത്തകർ കടന്നുകയറി ആക്രമിച്ചുവെന്നും ആരോപണമുണ്ട്.
പൊലീസിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. ബിജെപി പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു, അകാരണമായി ലാത്തിച്ചാർജ് നടന്നെന്നും ആരോപണമുണ്ട്. ബിജെപി പ്രവർത്തകർ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ മാർച്ച് നടത്തി. തീരുമാനം ഉണ്ടാകാതെ പിരിഞ്ഞു പോകില്ലെന്ന് പ്രവർത്തകർ പറയുന്നു. മാധ്യമ പ്രവർത്തകർക്ക് നേരെയും അതിക്രമ ശ്രമമുണ്ടായി.



