Monday, April 20, 2026
Homeകേരളംസംസ്ഥാനത്തു സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് : നിരക്ക് അറിയാം

സംസ്ഥാനത്തു സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് : നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. 360 രൂപയുടെ കുറവാണ് ഇന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,880 രൂപയായി.

ഇന്നലെ 1,14,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് കൂടിയായിരുന്നു ഇത്. ശനിയാഴ്ചയും ഇതേ വിലയായിരുന്നു. ഇപ്പോഴിതാ ആ വിലയിൽ നേരിവ് ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ നാളുകളിലായി ലോകത്തെ വിപണിയിലാകെ ഉണ്ടായ വലിയ മാറ്റങ്ങള്‍ ഇന്ത്യയിലും കേരളത്തിലും പ്രതിഫലിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷവും മറ്റ് അരക്ഷിതാവസ്ഥകളും ലോകവിപണിയെ വലിയ നിലയിൽ സ്വാധീനിച്ചതോടെ ഇത്, സ്വർണ വിലയെയും ബാധിച്ചു.

കേരളത്തിലും സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് ക‍ഴിഞ്ഞ കുറച്ചുനാളുകളിലായി രേഖപ്പെടുത്തുന്നത്. ഇനിയും വില മാറിമറിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. വരും നാളുകളിൽ സ്വർണവില കൂടുമോ കുറയുമോ എന്ന് ഉറ്റുനോക്കുകയാണ് ഏവരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com