മൂന്നാം ക്ലാസുകാരനെ കടിച്ചുകൊല്ലാനൊരുങ്ങി തെരുവുനായ! കുരുന്നു ദേഹത്ത് ഒന്നും രണ്ടുമല്ല ഇരുപത്തിയാറ് കടിയാണ് ഒടുക്കത്തെ നായ കടിച്ചത് അയര്‍ക്കുന്നം പഞ്ചായത്തിലെ ആറുമാനൂര്‍ തെക്കേത്തൊട്ടിയില്‍ അഖിലിന്റെയും ആതിരയുടെയും മകന്‍ എട്ടുവയസ്സുകാരന്‍ അഭിനവ് കൃഷ്ണയെയാണ് തലങ്ങും വിലങ്ങും കടിച്ച് തെരുവുനായ മൃതപ്രായനാക്കിയത്.
മുഖത്തും കണ്‍പോളയിലുമുള്‍പ്പെടെ കടിയും നായയുടെ നഖവും കൊണ്ട കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവയ്പ്പ് നടത്തി. എങ്കിലും കൈക്കും മുഖത്തുമൊക്കെ നീരുണ്ട്. ദേഹമാസകലം വേദനയും
അയല്‍പക്കത്തെ വീട്ടിലേക്ക് സൈക്കിളില്‍ കളിക്കാന്‍ പോയ കുട്ടി സൈക്കിള്‍ സ്റ്റാന്റില്‍ വയ്ക്കുന്നതിനിടെ പാഞ്ഞെത്തിയ തെരുവുനായ തലങ്ങും വിലങ്ങും കടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് അയല്‍പക്കത്തെ ഒരു സ്ത്രീ ഓടിവന്ന് നായയെ അടിച്ചോടിക്കുകയായിരുന്നു. അയര്‍ക്കുന്നം ഗവ. എല്‍.പി. സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിനവ് കൃഷ്ണ. അച്ഛന്‍ അഖില്‍ മൂന്ന് മാസം മുമ്പ് ഒരു വാഹനാപകടത്തില്‍ മരണമടഞ്ഞിരുന്നു. നിര്‍ദന കുടുംബാംഗമായ കുട്ടിക്ക് തെരുവുനായയില്‍ നിന്നേറ്റ ആക്രമണം ഇപ്പോള്‍ കൂനിന്‍മേല്‍ കുരുവായി.



