Monday, March 16, 2026
Homeഇന്ത്യവ്യാജവാർത്തകൾക്ക് ഏഴുവർഷംവരെ ജയിൽ; കർണാടകത്തിൽ നിയമനിർമാണം വരുന്നു.

വ്യാജവാർത്തകൾക്ക് ഏഴുവർഷംവരെ ജയിൽ; കർണാടകത്തിൽ നിയമനിർമാണം വരുന്നു.

സാമൂഹിക മാധ്യമങ്ങൾവഴി വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ ഏഴുവർഷം വരെ ജയിൽ ശിക്ഷയും പത്തുലക്ഷം രൂപവരെ പിഴയും ലഭിക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെ കർണാടകത്തിൽ നിയമനിർമാണം വരുന്നു. ഇതിനുള്ള കരട് ബിൽ തയ്യാറായി.

കർണാടക ‘മിസിൻഫർമേഷൻ ആൻഡ് ഫെയ്ത് ന്യൂസ് (പ്രൊഹിബിഷൻ )ബിൽ 2025’ അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ചചെയ്യും.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ രണ്ടരവർഷം തടവും പിഴയും ലഭിക്കും. ഇതിന് സഹായിക്കു ന്നത് രണ്ടുവർഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാക്കും. നിയമം നടപ്പാക്കാൻ സോഷ്യൽ മീഡിയ റെഗുലേറ്ററി അതോറിറ്റിക്ക് രൂപം നൽകും.

വ്യാജവാർത്തകൾ, സ്ത്രീ വിരുദ്ധമായതുൾപ്പെടെയുള്ള അധിക്ഷേപ പോസ്റ്റുകൾ, സനാതന ചിഹ്നങ്ങളെ അവഹേളിക്കു ന്നതും, അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ തുടങ്ങിയവ അതോറിറ്റി തടയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com