കോഴിക്കോട്: ജെഡിടി സ്കൂളിലെ പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സുക്ഷിച്ച സ്‌ട്രോങ് റും തുറന്നതായി പരാതി. യുഡിഎഫ് പ്രവർത്തകരാണ് പരാതി ഉന്നയിച്ചത്.
എന്നാൽ, സാമഗ്രികൾ വെക്കാനായി മെറ്റീരിയൽ റും മാത്രമാണ് തുറന്നതെന് ഉദ്യോഗസ്ഥരുടെ വിശദീകരണം. ജെഡിടി സ്കൂളിലാണ് സ്ടോങ് റും പ്രവർത്തിക്കുന്നത്.
ഏത് റൂം തുറന്നാലും അത് ഗുരുതരമായ വീഴ്ചയാണെന്നാണ് യുഡിഎഫ് വാദം. സംഭവത്തിൽ അന്വേഷണം ആവശ്യമാണെന്നും കർശന നടപടി സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ പറഞ്ഞു.



