കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. കാരേറ്റ് സ്വദേശി ബിജു (52) ആണ് പൊലീസിൻ്റെ പിടിയിലായത്.
മകളെ പീഡനത്തിനിരയാക്കാൻ ഒത്താശ ചെയ്ത അമ്മയ്ക്കെതിരെയും പൊലീസ് കേസെടുത്തു. പിന്നാലെ പെൺകുട്ടിയുടെ അമ്മ ഒളിവിലാണ്. പ്രതിയുടെ സുഹൃത്താണ് പെൺകുട്ടിയുടെ അമ്മ. കിളിമാനൂർ പൊലീസ് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



