Sunday, October 13, 2024
Homeസിനിമകാംബസ് ഹ്യൂമർ ചിത്രവുമായി ഏ.ജെ. വർഗീസ് വീണ്ടും.

കാംബസ് ഹ്യൂമർ ചിത്രവുമായി ഏ.ജെ. വർഗീസ് വീണ്ടും.

പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ച് പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമായിരുന്നു അടികപ്യാരെ കൂട്ടമണി.
അതിനു ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തി ജീവിതത്തെ ആസ്പദമാക്കി ഉറിയടി എന്ന ചിത്രമൊരുക്കിയ ഏ.ജെ. വർഗീസ് തൻ്റെ മൂന്നാമതു ചിത്രത്തിൻ്റെ ആരംഭം കുറിച്ചു.

സെപ്റ്റംബർ പതിമൂന്ന് വെള്ളിയാഴ്ച്ച കുട്ടിക്കാനം മാർ ബസേലിയസ് എഞ്ചിനിയറിംഗ് കോളജിലാണ് പുതിയ ചിത്രത്തിന് ആരംഭം കുറിച്ചത്.
തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ. കെ.പി.യാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ലളിതമായ ചടങ്ങിൽ പീരുമേട് എം.എൽ.എ ശ്രീ വാഴൂർ സോമൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ യാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.

എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് ആയ പി.ജയചന്ദ്രൻ, എസ്.ബി. മധു എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി.
നേരത്തേ വാഴൂർ സോമൻ എം.എൽ.എ., പി.ജയചന്ദ്രൻ, എസ്.ബി. മധു’, ഏ.ജെ. വർഗീസ്, പ്രേംകുമാർ, സൂരജ് എസ്. ആനന്ദ്, സൂര്യ.,മുഹമ്മദ് സനൂപ്, എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിലൂടെ ഫുൾഫൺ, ത്രില്ലർ മൂവിയൊരുക്കുക യാണ് ഏ.ജെ.വർഗീസ്”.
. കാംബസ് ജീവിതം എങ്ങനെ ആഘോഷകരമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാർത്ഥികൾ. അവരുടെ ഈ സഞ്ചാരത്തിനിടയി ലാണ് കാംബസ്സിനു പുറത്തുവച്ച് ഒരു പ്രശ്നത്തെ ഇവർക്ക് നേരിടേണ്ടിവരുന്നത്..

ഈ പ്രതിസന്ധിചിത്രത്തിനു പുതിയ വഴിഞ്ഞിരിവുസമ്മാനിക്കുന്നു.
ഈ സംഭവം കുട്ടികളുടെ ജീവിതത്തിൽ പിന്നീടുണ്ടാക്കുന്ന പ്രതിസന്ധികൾ പിന്നീട് ഏറെ സംഘർഷഭരിതമാക്കുകയാണ്.
ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, പ്രേംകുമാർ, മഞ്ജു പിള്ള, തമിഴ്നടൻ ജോൺ വിജയ്, പ്രശസ്ത യൂട്യൂബർ ജോൺ വെട്ടിയാർ,
എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളേയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു
വിനീത് മോഹൻ, സജിത് അമ്പാട്ട്, സഞ്ജയ്, പ്രിൻസ്, എലിസബത്ത് വിജയകൃഷ്ണൻ ഏ.ബി.എന്നിവരാ
ണിവർ.
സംവിധായകൻ എ. ജെ. വർഗീസിൻ്റേതാണു തിരക്കഥ’യും.

ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരായ സുരേഷ് പീറ്റേഴ്സ് ഒരിടവേളക്കു ശേഷം മലയാളത്തിൽ സംഗീത
സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്.
ടിറ്റോ.പി. തങ്കച്ചൻ്റേതാണ് ഗാനങ്ങൾ.
ഛായാഗ്രഹണം – സൂരജ്. എസ്. ആനന്ദ്.
എഡിറ്റിംഗ് – ലിജോ പോൾ.
കലാസംവിധാനം – ശ്യാം കാർത്തികേയൻ.
മേക്കപ്പ് – അമൽ കുമാർ. കെ.സി.
കോസ്റ്റ്യം – ഡിസൈൻ. സൂര്യാ സി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഷഹദ്.സി.
പ്രൊഡക്ഷൻ – മാനേജേഴ്സ് -എൽദോ ജോൺ, ഫഹദ്”.കെ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നെജീർനസീം
പ്രൊഡക്ഷൻ കൺട്രോളർ.മുഹമ്മദ് സനൂപ്.

പീരുമേട്, കുട്ടിക്കാനം, വാഗമൺ, കുമളി ‘ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
‘ഫോട്ടോ. മുഹമ്മദ് റിഷാജ് ‘

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments