Saturday, April 18, 2026
Homeഅമേരിക്കസീയോൻ സഞ്ചാരി വിത്ത് ജോസി പുല്ലാട് – ഏപ്രിൽ 18

സീയോൻ സഞ്ചാരി വിത്ത് ജോസി പുല്ലാട് – ഏപ്രിൽ 18

ജീമോൻ റാന്നി

ന്യൂയോർക്ക്: കോവിഡ് മഹാമാരിയുടെ ആഗോള പ്രതിസന്ധി മനുഷ്യജീവിതത്തെ തളർത്തിയ 2020-ൽ, “സംഗീതത്തിലൂടെ ആരാധന” എന്ന ദർശനത്തിൽ ന്യൂയോർക്ക് ശാലേം മാർത്തോമാ ഇടവക മിഷൻ ആരംഭിച്ച ആത്മീയ സംഗീതപരിപാടിയാണ് സീയോൻ സഞ്ചാരി. വെർച്വൽ പ്ലാറ്റ്ഫോമിലൂടെ തുടക്കം കുറിച്ച ഈ പ്രോഗ്രാം, കഴിഞ്ഞ വർഷങ്ങളിലായി അനവധി വിശ്വാസികൾക്ക് ആശ്വാസവും പ്രത്യാശയും പകർന്ന ഒരു ആരാധനാ വേദിയായി മാറിയിട്ടുണ്ട്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി അനുഗ്രഹീത ഗായകരുടെ പങ്കാളിത്തം ഈ സംഗീതയാത്രയെ കൂടുതൽ സമ്പന്നമാക്കി.

ഈ ആത്മീയ സംഗീതപരമ്പരയുടെ 53- എഡിഷൻ ഏപ്രിൽ 18 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഈസ്റ്റേൺ ലോങ്ങ് ഐലന്റിലുള്ള ശാലേം മാർത്തോമാ പള്ളിയിൽ വച്ച് നടത്തപ്പെടും.ആത്മീയ സംഗീതസാന്നിധ്യം സൃഷ്ടിക്കുന്ന ഈ പ്രത്യേക സന്ധ്യ, വിശ്വാസികൾക്ക് ഒരുമിച്ച് ആരാധനാനുഭവത്തിൽ പങ്കുചേരാനുള്ള ഒരു വിലപ്പെട്ട അവസരമായി മാറും.

മാരാമൺ കൺവെൻഷൻ ഗാനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ക്രൈസ്തവ ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞൻ ശ്രീ. ജോസി പുല്ലാട് ഈ സംഗീതസന്ധ്യയ്ക്ക് നേതൃത്വം നൽകുന്നു. ദശാബ്ദങ്ങളായി ക്രൈസ്തവ സംഗീതലോകത്തെ സമ്പന്നമാക്കിയ അദ്ദേഹത്തിന്റെ സംഗീതസപര്യ, ഈ പരിപാടിയെ ആത്മീയതയും സംഗീതമാധുരിയും നിറഞ്ഞ ഒരു അനുഭവമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഏബ്രഹാം വർഗീസ് – 631‑431‑1271 തോമസ് ജേക്കബ് (ഷാജി) – 631‑747‑7862

ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com