Monday, April 20, 2026
Homeഇന്ത്യതമിഴ്നാട് വിരുദുനഗർ സ്‌ഫോടനം; മരണം 23 ആയി; രക്ഷാ പ്രവർത്തനം തുടരുന്നു

തമിഴ്നാട് വിരുദുനഗർ സ്‌ഫോടനം; മരണം 23 ആയി; രക്ഷാ പ്രവർത്തനം തുടരുന്നു

തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടത്തിൽ മരണം 23 ആയി. അപകടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെട്ട പ്രമുഖർ അനുശോചിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ നിർദ്ദേശ പ്രകാരം മന്ത്രിമാരായ തങ്കം തെന്നരസ്, കെകെഎസ്എസ്ആർ രാമചന്ദ്രന് എന്നിവർ സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനം നടക്കുന്നതിനിടയിലും പൊട്ടിത്തെറിയുണ്ടായി. പൊലിസുകാർ ഉൾപ്പെട്ട പത്ത് പേർക്ക് പരിക്കേറ്റു.

ഇന്ന് വൈകീട്ടാണ് വിരുദുനഗർ കാട്ടുനാർപട്ടിയിലെ വനജ ഫയർ വർക്കിൽ ദുരന്തമുണ്ടായത്. പടക്കങ്ങൾക്കുള്ള രാസമിശ്രിതം തയ്യാറാക്കുന്നതിനിടെ ഘർഷണം സംഭവിച്ചതാണ് സ്‌ഫോടനം. കെട്ടിടത്തിലെ നാല് മുറികൾ പൂർണ്ണമായും തകർത്തു. വേഗത്തിൽ തന്നെ അഗ്‌നിരക്ഷാ സേനയുടെ നിരവധി യൂണിറ്റുകളും പോലീസും സ്‌ഫോടനം നടത്തിയതിന് കാരണം ആദ്യഘട്ടത്തിലെ രക്ഷാപ്രവർത്തനം ശ്രമകരമായി. തീ പൂർണമായും അണച്ചതിന് ശേഷമാണ് വേഗത്തിലുള്ള രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞത്.

പരിക്കേറ്റ വിരുദുനഗർ സർക്കാർ ആശുപത്രിയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്. സംഭവത്തിൽ വച്ചക്കാരപട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗോവിന്ദനല്ലൂർ സ്വദേശി മുത്തുമാണിക്യത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് വനജ ഫയർ വർക്കസ്. സ്ഥാപനത്തിന് ലൈസന് സ് ഉണ്ടെന്ന് റവന്യൂ വകുപ്പ് സ്ഥിരീകരിച്ചു. അളവിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നോ, അനുവദിച്ച എണ്ണത്തിൽ കൂടുതൽ തൊഴിലാളികൾ ജോലിയ്ക്ക് എത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിക്കും.

പൊലീസിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. ബിജെപി പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു. അകാരണമായി ലാത്തിച്ചാർജ് നടന്നെന്നും ആരോപണമുണ്ട്. ബിജെപി പ്രവർത്തകർ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ മാർച്ച് നടത്തി. തീരുമാനം ഉണ്ടാകാതെ പിരിഞ്ഞു പോകില്ലെന്ന് പ്രവർത്തകർ പറയുന്നു. മാധ്യമ പ്രവർത്തകർക്ക് നേരെയും അതിക്രമശ്രമമുണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com