Saturday, April 18, 2026
Homeഇന്ത്യവിവാഹാഘോഷ ചടങ്ങിനിടെ ഒന്നിലേറെ രസഗുള കഴിച്ചെന്നാരോപിച്ച് പതിനൊന്നുകാരനെ തന്തൂരി അടുപ്പിലേക്ക് എറിഞ്ഞു

വിവാഹാഘോഷ ചടങ്ങിനിടെ ഒന്നിലേറെ രസഗുള കഴിച്ചെന്നാരോപിച്ച് പതിനൊന്നുകാരനെ തന്തൂരി അടുപ്പിലേക്ക് എറിഞ്ഞു

ലഖ്‌നൗ: വിവാഹാഘോഷ ചടങ്ങിനിടെ ഒന്നിലേറെ രസഗുള കഴിച്ചെന്നാരോപിച്ച് പതിനൊന്നുകാരനെ തന്തൂരി അടുപ്പിലേക്ക് എറിഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ലഖ്‌നൗ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നിലവില്‍ കുട്ടി അപകടനില തരണം ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

മലൗലി ഗോസായി ഗ്രാമത്തില്‍ ഏപ്രില്‍ 15നായിരുന്നു സംഭവം. മുത്തശ്ശിക്കൊപ്പമായിരുന്നു പതിനൊന്നുകാരനായ ചമന്‍ ബന്ധുവീട്ടില്‍ വിവാഹത്തിനെത്തിയത്. ഫുഡ് കൗണ്ടറില്‍ നിന്നും ചമന്‍ തുടര്‍ച്ചയായി രസഗുള എടുക്കുന്നത് കാറ്ററിംഗ് കോണ്‍ട്രാക്ടറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതില്‍ പ്രകോപിതനായി കോണ്‍ട്രാക്ടര്‍ ചമനെ എടുത്ത് തന്തൂരി അടുപ്പിന് മേല്‍ വെച്ചു. ഇതിനിടെ നടന്ന പിടിവലിക്കിടെ കുട്ടി നിലതെറ്റി തന്തൂരി അടുപ്പിലേക്ക് വീഴുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ട് സ്ഥലത്തേക്ക് ഓടിയെത്തിയ ബന്ധുക്കളാണ് ചമനെ അടുപ്പില്‍ നിന്നും പുറത്തെടുത്തത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു കുട്ടിയുടെ ശരീരം.

അയോധ്യ മെഡിക്കല്‍ കോളേജിലായിരുന്നു കുഞ്ഞിനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നാലെ ലഖ്‌നൗ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുവിന്റെ പരാതിയില്‍ കാറ്ററിംഗ് കോണ്‍ട്രാക്ടര്‍ക്കെതിരെ കേസെടുക്കുകയും പിന്നാലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com