Monday, April 20, 2026
Homeകേരളംവാൽപ്പാറ അപകടം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ; പ്രാഥമിക റിപ്പോർട്ട് തയാറാക്കി തമിഴ്നാട് –...

വാൽപ്പാറ അപകടം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ; പ്രാഥമിക റിപ്പോർട്ട് തയാറാക്കി തമിഴ്നാട് – കേരള മോട്ടോർ വാഹന വകുപ്പുകൾ.

വാൽപ്പാറയിൽ 9 പേരുടെ ജീവനെടുത്ത അപകടത്തിൽ, വാഹനം ഓടിച്ചത് ടെമ്പോ ട്രാവലർ ഡ്രൈവറല്ല. സ്കൂൾ ബസ് ഡ്രൈവറാണ് വാഹനം ഓടിച്ചത്. മോട്ടോർ വാഹന വകുപ്പിന്റേതാണ് കണ്ടെത്തൽ. വാഹനാപകടത്തിൽ പ്രാഥമിക റിപ്പോർട്ട് തയാറാക്കി തമിഴ്നാട് – കേരള മോട്ടോർ വാഹന വകുപ്പുകൾ. അപകടത്തിൽപ്പെട്ട വാഹനം താഴേക്ക് പതിക്കുന്നതിനിടയിൽ പാറക്കെട്ടിൽ ഇടിച്ചു. വാഹനത്തിൽ നിന്ന് തെറിച്ചുവീണവരാണ് രക്ഷപ്പെട്ടതെന്നും കണ്ടെത്തൽ.

താഴേക്ക് പതിച്ച വാഹനം പാറക്കെട്ടുകളിൽ ഇടിച്ച് തകർന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. അതേസമയം, അപകടത്തിൽ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി. കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന 3 പേരുടെ ആരോഗ്യസ്‌ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടേഴ്സ് അറിയിച്ചു. മരിച്ച സാജിതയുടെ മകൻ ഷഹദിൻ, വാൻ ഡ്രൈവർ മുഹമ്മദ് ഫായിസ്, പാങ്ങ് ഗവൺമെന്റ് എൽപി സ്‌കൂളിലെ ബസ് ഡ്രൈവർ നൗഷാദ് എന്നിവരാണ് ചികിത്സയിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com