Monday, April 20, 2026
Homeഇന്ത്യകോഴിയിറച്ചി കഴിക്കുന്നവർ ശ്രദ്ധിക്കുക! കർണാടകയിൽ പക്ഷിപ്പനി ഭീഷണി; 7,500 കോഴികളെ കൊന്നൊടുക്കി.

കോഴിയിറച്ചി കഴിക്കുന്നവർ ശ്രദ്ധിക്കുക! കർണാടകയിൽ പക്ഷിപ്പനി ഭീഷണി; 7,500 കോഴികളെ കൊന്നൊടുക്കി.

കർണാടകയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ബംഗളൂരുവിനടുത്തുള്ള ഹെസരഘട്ടയിലെ ഫാമിലാണ് രോഗബാധ കണ്ടെത്തിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഫാമിലെ 7,500 കോഴികളെ ഇതിനകം കൊന്നൊടുക്കി. ഫാമിലെ പത്ത് ജീവനക്കാരെ നിരീക്ഷണത്തിന്റെ ഭാഗമായി ക്വാറന്റൈനിലാക്കി.

കർണാടകയിലെ ഹെസരഘട്ടയിലും പരിസരപ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കി. ഏപ്രിൽ 14 ന് ഫാമിലെ കോഴികളിൽ നടത്തിയ പതിവ് പ്രാഥമിക പരിശോധനയിലാണ് അണുബാധ ആദ്യം തിരിച്ചറിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ നിന്ന് ബംഗളൂരുവിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമായി കോഴികളെ കൊടുത്തിട്ടുണ്ടെന്നാണ് വിവരം. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ആശുപത്രിയിൽ പോകണമെന്നുള്ള നിർദ്ദേശവും ഇതിനകം നൽകിയിട്ടുണ്ട്.
നിരീക്ഷണ മേഖലയ്ക്കുള്ളിൽ 54 ചിക്കൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും സമീപത്തുള്ള 36 ഗ്രാമങ്ങളും ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു, കർശനമായ നിരീക്ഷണവും പ്രതിരോധ നടപടികളും നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌ത പശ്ചാത്തലത്തിൽ സർക്കാർ വിവിധ നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com